
ബിനു ജോർജ് ഇരിപ്പൂൽ: പുലരിയിൽ പൊൻവെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി സംഗീതാസ്വാദകരിലേക്കെത്തുന്നത്.
യു.കെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാർദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എൻ. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സാവേരിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ ഏറ്റവും പുതിയ ആൽബം സോങ്ങാണ് ‘സാവേരി’യിലേത്.
അനേകം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ അജേഷ്
പാറായിയുടെ മനോഹരമായ ദൃശ്യാവിഷ്ക്കരണം
ഈ ഗാനത്തെ കൂടുതൽ ഹൃദയഹാരിയാക്കുന്നു. ലീഡ് റോളിൽ അഭിനയിച്ച വരുൺ രാജ്, വൈഷ്ണ എന്നിവർ
മികച്ച അഭിനയ രസതന്ത്രം കാഴ്ചവച്ചിട്ടുണ്ട്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ
ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല