അഭിനയജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കഥാപാത്രം പ്രിയയെ തേടിയെത്തിരിക്കുന്നു. ‘ചാരുലത’ എന്ന ചിത്രത്തിലൂടെ പ്രിയമണി സയാമീസ് ഇരട്ടകളായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന് ഒരുങ്ങുകയാണ്. മൂന്നു ഭാഷകളിലായി ചിത്രീകരിക്കുന്ന ചാരുലതയില്‍ വ്യത്യസ്ത സ്വഭാവക്കാരായ സയാമീസ് ഇരട്ടകളെയാണ് പ്രിയ അവതരിപ്പിക്കുന്നത്. ഇതില്‍ ഒരാള്‍ വളരെ നിഷ്കളങ്കമായ കഥാപാത്രമാണ്. വിപരീത സ്വഭാവക്കാരിയാണ് രണ്ടാമത്തെ കഥാപാത്രം.
കന്നടത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ തമിഴിലെ ജോലികള്‍ പുരോഗമിക്കുകയാണ്. തമിഴില്‍ സയാമീസ് ഇരട്ടകള്‍ പ്രണയിക്കുന്ന യുവാവായി നോട്ട്ബുക്ക്, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സ്കന്ദന് വേഷമിടും. തമിഴിന് പുറമേ തെലുങ്കിലും ചിത്രീകരിക്കുന്ന ‘ചാരുലത’ മൊഴിമാറ്റി മലയാളത്തിലും പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല