ഭാര്യമാരും 94 മക്കളുമായി ജീവിക്കുന്ന ഇന്ത്യക്കാരന്‍ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് 2011ലെ 11 റിപ്പോര്‍ട്ടുകളില്‍ ഇടംകണ്ടു. മിസോറമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന സയോണ ചനയെക്കുറിച്ചുള്ള വാര്‍ത്തയാണ് റിപ്ലീസില്‍ ഇടം നേടിയിരിക്കുന്നത്.
അസാധാരണവും വിസ്മയിപ്പിക്കുന്നതുമായ വാര്‍ത്തകളും സംഭവങ്ങളും അവതരിപ്പിക്കുന്ന പരിപാടിയാണ് റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്.
നൂറുമുറികളുള്ള നാലുനില വീട്ടില്‍ സയോണയും ഭാര്യമാരും മക്കളും കൊച്ചുമക്കളുമെല്ലാമായി ഒന്നിച്ചു ജീവിക്കുകയാണ്. 17ആം വയസ്സില്‍ മൂന്നു വയസ്സിന് മുതിര്‍ന്ന യുവതിയെ വിവാഹം ചെയ്താണ് സയോണ അസാധാരണ ജീവിതത്തിന് തുടക്കമിട്ടത്.
ഒരു വര്‍ഷത്തിനിടെയാണ് 10 വിവാഹങ്ങള്‍ നടത്തിയതെന്നാണ് സയോണ പറയുന്നത്. പിന്നീട് 39ഭാര്യമാരാകുന്നതുവരെ സയോണ വിവാഹം തുടര്‍ന്നു. ഇപ്പോള്‍ 66 വയസ്സുള്ള സയോണയുടെ ഭാര്യമാരില്‍ ചെറുപ്പക്കാരികളുമുണ്ട്.
വീട്ടില്‍ സയോണ ഉപയോഗിക്കുന്ന മുറിയ്ക്ക് സമീപത്തായുള്ള വലിയ മുറിയിലാണ് ഭാര്യമാരെല്ലാവരും കൂടി കഴിയുന്നത്. എല്ല്ാവര്‍ക്കുമുള്ള ഭക്ഷണം ഒരേ അടുക്കളയില്‍ എല്ലാവരും ചേര്‍ന്നാണ് പാകം ചെയ്യുന്നത്.
ഈ കുടുംബത്തിന് ദിനംപ്രതി 91കിലോഗ്രാം രിയും 60കിലോയോളം ഉരുളക്കിഴങ്ങും ആവശ്യമാണ്. സയോണയെക്കുറിച്ചുള്ള വാര്‍ത്ത ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല