സ്വന്തം ലേഖകന്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂറിന് മരണമണി, ബാങ്ക് ലയനത്തിന് കേന്ദ്രം അനുമതി നല്‍കി. സ്‌റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ലയനം പൂര്‍ത്തിയാകുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതാകും.
എസ്.ബി.ടിയ്ക്ക് പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നിവ എസ്.ബി.ഐയില്‍ ലയിക്കും.
2008 ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, 2010 ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവ എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ലയനമാണ് ഇനി നടക്കാന്‍ പോകുന്നത്. ലയനത്തോടെ കേരളം ആസ്ഥനാമായുള്ള പ്രമുഖ ബാങ്കാണ് ഇല്ലാതാകുക. എസ്ബിഐ ലേയും എസ്ബിടിയിലേയും തൊഴിലാളി സംഘടനകള്‍ ലയനത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല