ഡോക്ടറുടെ പിഴവുകൊണ്ട് നവജാത ശിശു മരിക്കാനിടയായതിനെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയ ഡോക്ടര്‍ ഇപ്പോഴും എന്‍ എച്ച് എസിന് കീഴില്‍ പ്രാക്ടീസ് തുടരുന്നതായി വെളിപ്പെടുത്തല്‍. ഡോ. ഒലുഫെമി ഡിന എന്ന ഡോക്ടറാണ് നിരോധനം ലംഘിച്ച് ജോലി ചെയ്യുന്നത്. റെക്കോര്‍ഡുകള്‍ തിരുത്തിയതിനും ഒരിക്കലും കാണാത്ത ഗര്‍ഭിണിയായ രോഗിക്ക് വീര്യം കൂടിയ മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രാക്ടീസിംഗ് തുടരുന്നതില്‍ നിന്നും വിലക്കിയത്.
1988ല്‍ നൈജീരിയയില്‍ നിന്നും മെഡിസിന് പാസായ ഇയാള്‍ 2007ല്‍ മരുന്നു നല്കിയ ഇരുപതുകാരിയായ ഗര്‍ഭിണി തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മരിച്ച കേസിലും പ്രതിയാണ്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ഹൈക്കോടതി ഇയാളെ ഉത്തരവാദിത്വമില്ലാത്ത ഡോക്ടര്‍ എന്നാണ് വിളിച്ചത്. തലവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ എലിന് കാര്‍ട്ടര്‍ എന്ന യുവതിയാണ് ഇയാളുടെ ചികിത്സയെ തുടര്‍ന്ന് മരിച്ചത്. ദിന ഇവര്‍ക്ക് വേദന സംഹാരികള്‍ നല്കിയിരുന്നില്ലെങ്കില് ഇവര്‍ ജീവിച്ചിരിക്കുമായിരുന്നു എന്ന് കോടതി കണ്ടെത്തി. എസെക്സിലെ ബാസില്‍ഡന്‍ ആശുപത്രിയിലായിരുന്നു അന്ന് ഇയാള്‍ ജോലി ചെയ്തിരുന്നത്.
പിന്നീട് ലങ്കാഷെയറിലെ ബഌക്ക്ബേണ് ആശുപത്രിയില്‍ വച്ച് ഇരട്ടക്കുട്ടികളിലൊരാളായ ആരോണ്‍ അല്‍മണ്ട് എന്ന കുട്ടിയാണ് ഇയാളുടെ ചികിത്സയില്‍ മരിച്ചത്. ഡോക്ടറുടെ അശ്രദ്ധ മൂലം കുട്ടിക്ക് ഗര്‍ഭപാത്രത്തില്‍ വച്ച് മതിയായ ഓക്സിജന്‍ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് പിന്നീട് തെളിഞ്ഞു. ആരോണ്‍ ഇരട്ടയായ ലെയ്ന്‍ രക്ഷപ്പെട്ടെങ്കിലും പ്രസവ സമയത്ത് ഡോക്ടര്‍ എത്താതിരുന്നതു മൂലം ഒരു കൈ ഇല്ലാതെയാണ് കുഞ്ഞ് ജനിച്ചത്.
ഡോ. ഡിന ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടെന്ന വാര്‍ത്ത തങ്ങള്‍ ഞെട്ടലോടെയാണ് സ്വീകരിക്കുന്നതെന്ന് ഇയാളുടെ പിഴവ് മൂലം മരിച്ച രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. ജെനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡോ. ഡിനയില്‍ നിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല