സ്വന്തം ലേഖകന്‍: റണ്‍വേയില്‍ കുത്തി ഉയര്‍ന്ന് ഹൈദരാബാദ്, ലണ്ടന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം, വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ഇടപെടല്‍ മൂലം. അതിശക്തമായ കാറ്റില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്ന വിമാനാത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനം ഹീത്രൂ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
റണ്‍വേയിലേക്കു താഴ്ന്നു പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞു. പിന് ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും റണ്‍വേയില്‍ കുത്തി ഉയര്‍ന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് ലാ!ന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം ആകാശത്തേക്ക് ഉയര്‍ത്തി അപകടം ഒഴിവാക്കുകയായിരുന്നു. മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് ഞൊടിയിടയില്‍ എടുത്ത തീരുമാനമാണ് നൂറുകണക്കിന് ആളുകളുടെ ജീവന് രക്ഷിച്ചത്.
വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും പലപ്പോഴും ക്രോസ് വിന്‍ഡുകള്‍ വില്ലനാകാറുണ്ട്. ശക്തമായ കാറ്റുള്ളപ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുന്നത് പൈലറ്റുമാര്‍ക്കു വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനം നിലത്തിറക്കണോ ലാന്‍ഡിങ് ഉപേക്ഷിക്കണോ എന്ന പൈലറ്റിന്റെ തീരുമാനമാണ് പലപ്പോഴും അപകടം ഒഴിവാക്കാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല