ലണ്ടന്‍ : ഇറാനിയന്‍ ബാങ്കുകളുമായി രഹസ്യ ഇടപാടുകള്‍ നടത്തുക വഴി തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്ന ആരോപണത്തിന് മേല്‍ തുടര്‍ നടപടികള്‍ നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അമേരിക്കന്‍ നിരീക്ഷകരുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങി. ബാങ്കിന്റെ മുതിര്‍ന്ന ഡയറക്ടേഴ്സും അഭിഭാഷകരുടെ ഒരു സംഘവുമാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമം നടത്തുന്നത്. മറ്റ് ഏജന്സികള്് തെളിവുകള്‍ ശേഖരിക്കുന്നത് വരെ നടപടികള്‍ നീട്ടിവെയ്ക്കാനാകുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അടുത്ത ബുധനാഴ്ച വരെയെങ്കിലും തെളിവെടുപ്പ് നീട്ടിവെയ്ക്കാനാണ് ബാങ്കിന്റെ ശ്രമം. എന്നാല്‍ ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുമെന്ന ആശങ്കയുണ്ട്.
എന്നാല്‍ പൊതു തെളിവെടുപ്പ് വേണോ സ്വകാര്യ തെളിവെടുപ്പ് വേണോ എന്ന കാര്യത്തില്‍ ഡി എഫ് എസ് ഇതുവരെ തീരുമാനമെടുത്തിടുത്തിട്ടില്ല. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനെ ഒരു അനൗപചാരിക സംഭാഷണത്തിന് ഡിഎഫ്എസ് ക്ഷണിച്ചിട്ടുണ്ട്. സൂപ്രണ്ടിനെതിരേ ഔദ്യോഗിക നടപടികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കും എന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ നിയമപരമായി ഇത്തരമൊരു ഉറപ്പ് നല്കാന് ഡിഎഫ് എസിന് കഴിയുകയില്ല. അതിനാല്‍ തന്നെ തുടര്‍ നടപടികളെ കുറിച്ചുളള അവസാന രൂപം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
തിങ്കളാഴ്ചയാണ് ഡിഎഫ് എസിന്റെ മേധാവി ബെഞ്ചമിന്‍ ലോവ്സ്കി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്ന വിവാദ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. റിപ്പോര്‍ട്ട് പുറത്തായതോടെ ബാങ്കിന്റെ മാര്‍ക്കറ്റ് വാല്യൂ നാലിലൊന്നായി കുറഞ്ഞു. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ സാന്‍ഡ്സ് ലോവ്സ്കിയുമായുളള കൂടികാഴ്ചക്കായി ന്യൂയോര്‍ക്കില്‍ തന്നെ തങ്ങുകയാണ്. 250 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് എസ് സി ബി ഇറാനിയന്‍ ബാങ്കുകളുമായി നടത്തിയിരിക്കുന്നത് എന്നാണ് ലോവ്സ്കിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ബുധനാഴ്ചക്കുളളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ലോവ്സ്കിയുടെ നിര്‍ദ്ദേശം. ഇത് കൂറച്ചുകൂടി നീട്ടികിട്ടുമോ എന്നറിയാനാണ് എസ് സി ബി പരിശ്രമിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലങ്കില്‍ ബാങ്കിന്റെ അമേരിക്കന്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ഡിഎഫ്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏകദേശം 14 മില്യണ്‍ ഡോളറിന്റെ ഇടപാടുകളില്‍ പിഴവുണ്ടായിട്ടുണ്ടെന്ന് എസ് സി ബിയും സമ്മതിച്ചു. എന്നാല്‍ ബാക്കി വരുന്ന ഇടപാടുകള്‍ ലോവ്സ്കി നിയമത്തെ വളച്ചൊടിച്ച് സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നുവെന്നാണ് എസ് സി ബിയുടെ വാദം. പ്രമുഖ അഭിഭാഷക കമ്പനിയായ സ്ലോട്ടര്‍ ആന്‍ഡ് മേയുടെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ എതിര്‍വാദം തയ്യാറാക്കുന്ന തിരക്കിലാണ്. 27 പേജ് വരുന്ന മറുപടി റിപ്പോര്‍ട്ടില്‍ ഇമെയിലുകളും മറ്റ് രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എസ് സി ബിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ ലോവ്സ്കിയുടെ ഏകപക്ഷീയമായ നടപടികളെ കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട. എസ് സി ബിയുടെ ഇറാന് ഇടപാടുകളെ കുറിച്ച് മറ്റ് അമേരിക്കന്‍ ഏജന്‍സികളായ ഡി്പ്പാര്‍ട്ട്മെന്റ് ഓ്ഫ് ജസ്റ്റിസ്, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്്റ്റിഗേഷന്‍, ഫെഡറല്‍ റിസര്‍വ്വ്, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്, മാന്ഹാന്ട്ടണ് ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ് എന്നിവരും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇവരോടെ ആലോചിക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുത്തതാണ് ലോവ്സ്കിക്കെതിരേ പ്രതിക്ഷേധം ഉയരാന്‍ കാരണം. എന്നാല്‍ മറ്റ് ഏജന്‍സികള്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാകാത്തതാണ് നടപടി സ്വീകരിക്കാന്‍ കാരണമെന്നാണ് ലോവ്സ്കിയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല