സ്വന്തം ലേഖകന്‍: ‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍. സച്ചിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി സച്ചിന്‍ എ ബില്യണ്‍ അ ഡ്രീംസ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്.
സച്ചിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമയായി കാണണമെന്നും അങ്ങനെയെങ്കില്‍ സച്ചിന്റെ റോളില്‍ ഏത് നടന്‍ അഭിനയിക്കണമെന്നും അടുത്തിടെ സച്ചിന്‍ തെന്‍ഡുല്‍ക്കറോട് ചോദിക്കുകയുണ്ടായി. ആമിര്‍ ഖാന്‍ എന്നായിരുന്നു ഒട്ടു ആലോചിക്കാതെ സച്ചിന്റെ മറുപടി. അതിനൊരു കാരണവും ഉണ്ടെന്ന് സച്ചിന്‍ പറയുന്നു.
‘എന്റെ ജീവിതം ആസ്പദമാക്കി മറ്റൊരു സിനിമ പുറത്തെത്തിയാല്‍ ആ റോളില്‍ ആമിര്‍ഖാന്‍ വരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും അനുയോജ്യം. ലഗാന്‍ സിനിമായണ് ആ തോന്നലിന് കാരണം.’–സച്ചിന്‍ പറയുന്നു. ആമിര്‍ തന്റെ അടുത്തസുഹൃത്താണെന്നും അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്റെ വേഷം സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണ് സംവിധായകന്‍ എര്‍സ്‌കിന് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഒരു ഡോക്യുമെന്ററിയാക്കി മാറ്റേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഇതിന് മുമ്പിറങ്ങിയ ബയോപ്പിക്കുകളായപാന്‍സിങ് തോമര്‍, ഭാഗ് മില്‍ഖാ ഭാഗ്, മേരി കോം, എം.എസ്.ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്നിവയെല്ലാം മികച്ച വിജയങ്ങളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല