സ്വന്തം ലേഖകൻ: ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്ബിഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്ബിഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു.
‘യൂഫോറിയ’ (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന എമ്മിചരിത്രത്തിലെ പ്രായം കുറഞ്ഞ നടിയാണ്. മികച്ച നടൻ: ജെറെമി സ്‌ട്രോങ് (സക്‌സഷൻ). മികച്ച ഓഫ് ബീറ്റ് പരമ്പരയായ ‘ഷിറ്റ്‌സ് ക്രീക്ക്’ മികച്ച ഹാസ്യനടനും നടിയും (യുജീൻ ലെവി, കാതറിൻ ഒഹാര) അടക്കം 9 അവാർഡുകൾ നേടി.
മികച്ച ടെലിവിഷൻ പരിപാടികള്‍ക്കായി വർഷാ വർഷം നൽകി വരുന്ന പുരസ്കാര പ്രഖ്യാപനം കൊവിഡ് പ്രതിസന്ധികൾ മൂലം ഓൺലൈനായി സംഘടിപ്പിക്കുകയായിരുന്നു. വിജയികൾക്ക് മാസ്കും പിപിഇ കിറ്റും ധരിച്ചെത്തിയ ആളുകളാണ് പുരസ്കാരം സമ്മാനിച്ചത്.
ആളൊഴിഞ്ഞ ലോസ്ആഞ്ചൽസ് തിയറ്ററിൽ ജിമ്മി കിമ്മെൽ ആണ് അവതാരകനായി എത്തിയത്. റെഡ് കാർപ്പറ്റോ താരങ്ങളുടെ ആഢംബര പ്രകടനമോ ഒന്നുമില്ലാതെ നോമിനേഷൻ നേടിയവർ ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുത്തത്.
മികച്ച സഹനടി ജൂലിയ ഗാർനെർ. (സീരിസ് ഒസാർക്)
മികച്ച സഹനടൻ ബില്ലി ക്രുഡപ്പ് ( സീരിസ് ദ് മോർണിങ് ഷോ)
മികച്ച നടി സെന്‍ഡായാ (സീരിസ് യുഫോറിയ)
ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ പുരസ്കാരങ്ങൾ താഴെ കൊടുക്കുന്നു
ഔട്ട്സ്റ്റാൻഡിങ് ലിമിറ്റഡ് സീരിസ് പുരസ്കാരം വാച്ച്മെൻ സ്വന്തമാക്കി.
മികച്ച സഹനടി ഉസോ അബുദ
മികച്ച സഹനടൻ യാഹ്യ അബ്ദുൾ മതീൻ
സംവിധാനം മരിയ ഷ്രേഡെർ
മികച്ച നടൻ മാർക് റുഫല്ലോ (ഐ നോ ദിസ് മച്ച് ഈസ് ട്രു)
മികച്ച നടി റെജിന കിങ് (വാച്ച്മെൻ)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല