റെഡ് ഹില്ലിലെ സെന്റ് മാത്യൂസ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സംസാരിക്കുന്നത് നമ്മുടെ മലയാളമടക്കം 44 ഭാഷകള്‍! ആഫ്രികന്‍സ്, അറമൈക്, ഫിലിപിനോ, ഗ, കികുയു, കിസ്സ്ലി, കന്നട, തെലുങ്ക്, തുടങ്ങി സുളു വരെ സംസാരിക്കുന്ന കുട്ടികള്‍ റെധിലിലെ സെന്റ് മാത്യൂസ് പ്രൈമറി സ്കൂളില്‍ ഉണ്ടത്രേ. പ്രൈമറി സ്കൂളുകള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് അതിശയിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
ഇവിടെ ആകെയുള്ള 477 വിദ്യാര്‍ഥികളില്‍ 178 പേരുടെയും മാതൃഭാഷ ഇംഗ്ലീഷ് അല്ല . ഇതേപറ്റി സെന്റ് മത്യൂസിലെ ഹെഡ് ടീച്ചര്‍ ജാനെറ്റ് ലൈറ്റ്ഫൂട്ട് പറയുന്നത് ഇങ്ങനെ: ‘പല കുട്ടികള്‍ക്കും ഈയൊരു സാഹചര്യം പ്രയാസമുണ്ടാക്കാറുണ്ട്, എങ്കില്‍ കൂടിയും ഞങ്ങള്‍ ഞങ്ങളുടെയീ വ്യത്യസ്തത ആഘോഷിക്കുന്നു. അതാണ് ഈ സ്കൂളിനെ വ്യത്യസ്തവും പ്രത്യേകതയുള്ളതുമാക്കുന്നത്.’
40 വര്‍ഷം പഴക്കമുള്ള ലണ്ടനിലെ ഈ വിദ്യാലയം ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവരെ ഇംഗ്ലീഷ് പഠിപ്പിക്കാനായ് പ്രത്യേകം ആളുകളെ നിയമിച്ചിട്ടുമുണ്ട്. ഇവിടെ പുതിയതായ് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത കുട്ടികള്‍ വന്നു ചേരുന്നതില്‍ കുറവാണിപ്പോള്‍ അനുഭവപ്പെടുന്നത് എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഭാഷയുടെ കാര്യത്തിലുള്ള ഈ നേട്ടം മാറ്റി നിര്‍ത്തിയാല്‍ വര്‍ഗീയ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വലിയ നേട്ടമൊന്നും ഈ വിദ്യാലയത്തിന് അവകാശപ്പെടാനില്ല.
ലണ്ടനില്‍ ഇപ്പോള്‍ ഏകദേശം അഞ്ച് മുതല്‍ പതിനാറ് വയസ്സിനിടയില്‍ പ്രായമുള്ള 957 ,490 വിദ്യാര്‍ഥികളാണ് ഇംഗ്ലീഷ് അവരുടെ രണ്ടാം ഭാഷയായ് സംസാരിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 5 വര്‍ഷം കൊണ്ട് 150 ,000 കുട്ടികളുടെ വളര്‍ച്ചയാണ് ഈ കാര്യത്തില്‍ ലണ്ടനില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ ശരാശരി 26 .5 ശതമാനം വിദ്യാര്‍ഥികളാണ് വര്‍ഗീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവര്‍. എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലണ്ടനിലെ ചില വിദ്യാലയങ്ങളില്‍ 11 വയസ്സിനു മുകളില്‍ പ്രായമുള്ള 8 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമേ വൈറ്റ് ബ്രിട്ടീഷ് കുടുംബങ്ങളില്‍ നിന്നും വരുന്നവരായുള്ളൂ എന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല