കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആദ്യമായി 9 മാസ് സെന്ററുകളില്‍ നിന്നും 2016 ലെ വേദപാഠ വാര്‍ഷിക പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ അഞ്ചാം ക്‌ളാസ്സ് മുതലുള്ള കുട്ടികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒരുക്കുന്നു.
താല സ്പ്രിങ് ഫീള്‍ഡ് സെന്റ്:മാര്‍ക്‌സ് ദേവാലയത്തിലെ സ്‌കൌട്ട് ഹാളില്‍ വച്ച് സെപ്റ്റംബര്‍ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.രണ്ടു മണിക്കൂര്‍ ആണ് പരീക്ഷയുടെ ദൈര്‍ഘ്യം.
കുട്ടികള്‍ പഠിക്കേണ്ട ഭാഗങ്ങള്‍:
1. അതാതു ക്‌ളാസ്സിലെ പാഠപുസ്തകത്തിലെ മുഴുവന്‍ അദ്ധ്യായങ്ങളില്‍ നിന്നും 70% മാര്‍ക്കിന്റെ ചോദ്യങ്ങള്‍.
2. വി.പാട്രിക്,വി.അല്‍ഫോന്‍സാമ്മ,വി.എവുപ്രസ്യാമ്മ,വി.കുര്യാക്കോസ് ഏലിയാസ് എന്നീ 4 വിശുദ്ധരെ ആസ് പദമാക്കി 10% ചോദ്യങ്ങള്‍.
3. AD 52 മുതല്‍ 1407 വരെയുള്ള സഭയുടെ ചരിത്രത്തെ ആസ്പദമാക്കി 10% ചോദ്യങ്ങള്‍.
4. വി.മത്തായിയുടെസുവശേഷത്തിലെ 16,17 എന്നീ രണ്ടു അദ്ധ്യായങ്ങളില്‍ നിന്നും 10% മാര്‍ക്കിന്റെ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഓരോ ക്‌ളാസ്സിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും, വിജയികള്‍ക്ക് സെപ്റ്റംബര്‍ 18 ന് നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കുമെന്നും ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലൈന്‍സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോസ് ഭരണിക്കുളങ്ങര
(089) 974 1568
ഫാ. ആന്റെണി ചീരംവേലില്‍
(089) 453 8926
ബിനു ജോസ്
(087) 741 3439
കുറിപ്പ്: സഭാചരിത്രത്തെക്കുറിച്ചുള്ള വെബ് സൈറ്റ് ലിങ്ക് (website link)താഴെ കൊടുത്തിരിക്കുന്നു.
http://www.്യെൃomalabarchurch.in/്യെൃomalabarchurchcronology.php
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല