സ്വന്തം ലേഖകന്‍: സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31കാരിയായ അദിതി കൃഷ്ണകുമാറിന്റെ ‘കോഡക്‌സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം.
ഇന്ത്യന്‍ ചരിത്രത്തോട് അദിതിക്കുള്ള അഗാധമായ പ്രണയം വിളിച്ചോതുന്ന 32,000 വാക്കുകളുള്ള കൈയെഴുത്തുപ്രതിയാണിത്. 10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്‌കാരത്തുക. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്‌കാരത്തിനായി കൃതി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷമായി സിംഗപ്പൂരിലാണ് അദിതി.
എഴുത്തും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്ന അദിതി വാരാന്ത്യങ്ങളിലും ഒഴിവുവേളകളിലുമാണ് കഥകള്‍ എഴുതാറുള്ളത്. നാഷനല്‍ ബുക് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും സ്‌കോളസ്റ്റിക് ഏഷ്യയുടെയും സംയുക്ത സംരംഭമായാണ് സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല