മിക്ക ബ്രിട്ടീഷ് വിദ്യാലയങ്ങളും സ്കേര്‍ട്ടുകളെ പൊതുവേ പെണ്‍കുട്ടികളുടെ യൂണിഫോമിന്റെ ഭാഗമായി അംഗീകരിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സ്കേര്‍ട്ട് മോശമായ് ധരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇപ്സ്വിച്ചിലെ നോര്‍ത്ത് ഗേറ്റ് ഹൈ സ്കൂള്‍ പെണ്‍കുട്ടികളെ സ്കൂളില്‍ സ്കേര്‍ട്ട് ധരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. സുഫ്ഫോള്‍ക്ക് ടൌണിലെ മൂന്നാമത്തെ സ്കൂളാണ് ഇപ്പോള്‍ സ്കേര്‍ട്ട് സ്കൂളില്‍ ധരിക്കാന്‍ പാടില്ല എന്ന നിരോധനം മുന്നോട്ടു വെച്ചിരിക്കുന്നത്. സ്കെര്ട്ടിനു പകരമായ് ട്രൌസര്‍ ധരിക്കാനും സ്കൂള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നോര്‍ത്ത്ഗേറ്റ് സ്കൂളിലെ പ്രധാനാധ്യാപകനായ ഡേവിഡ് ഹട്ടന്‍ പറയുന്നത് കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായ് സ്കൂളിലെ പെണ്‍കുട്ടികള്‍ സ്കേര്‍ട്ട് മോശമായ രീതിയില്‍ ധരിച്ചാണ് ക്ലാസ്സിലേക്ക് വരുന്നത്, പലപ്പോഴും അധ്യാപകല്‍ വീട്ടിലെക്കവരെ തിരിച്ചയച്ചു വസ്ത്രം മാറ്റി വരാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാല്‍ ഈ സ്ഥിതി തുടര്‍ന്ന് കൊണ്ടിരിന്നത് കൊണ്ടാണിപ്പോള്‍ ഇത്തരമൊരു തീരുമാനം കൈക്കോണ്ടാതെന്നാണ്. വളരെ മാന്യമായ രീതിയിലുള്ള പഠന സാഹചര്യം ഒരുക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
സ്കൂളിന്റെ ഈ തീരുമാനത്തെ രക്ഷിതാക്കള്‍ ബഹുഭൂരിപക്ഷവും പിന്തുണയ്ക്കുന്നുണ്ട്. ഇതിനെതിരെ പരാതിയുമായ് മുന്നോട്ടു വന്നിട്ടുള്ളത് വെറും രണ്ടു രക്ഷിതാക്കള്‍ മാത്രമാണെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇതില്‍ ഒരാള്‍ പറയുന്നത് ഇത് കുട്ടികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യിടല്‍ ആണെന്നാണ് അതേസമയം രണ്ടാമത്തെ രക്ഷിതാവിന്റെ പ്രശ്നം പുതിയ യൂണിഫോം വാങ്ങാന്‍ പണമില്ലാത്തതാണ്. ഈ വര്‍ഷം ആദ്യത്തില്‍ ഗ്ലൌസര്‍സ്റ്റെര്‍ഷെയറിലെ ട്യൂകീബുറി സ്കൂളും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു.
സമീപകാലത്ത് ബ്രിട്ടനിലെ കൌമാരവിദ്യാര്‍ഥികളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വസ്ത്ര ധാരണത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വരുത്തുന്നതും മറ്റും ഇതിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മാന്യമായ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് ഇതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല