അമേരിക്ക ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ്. ബ്രിട്ടനും സമ്പത്തിന്റെ കാര്യത്തില്‍ അത്ര പുറകിലൊന്നുമല്ല, സാമ്പത്തികമാന്ദ്യം എത്ര രൂക്ഷമാണെങ്കിലും. എന്നാല്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും ഏറെ പിന്നിലാണ്. എന്നുവെച്ചാല്‍ ലോകത്തിലെ ഏറ്റവും മോശം ഉച്ചഭക്ഷണമാണ് ഈ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതെന്ന് സാരം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണങ്ങളുടെ ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ചിക്കനും പോര്‍ക്കും മത്സ്യങ്ങളും പച്ചക്കറികളും പഴങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണമാണ് സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അമേരിക്കയിലെയും ബ്രിട്ടണിലെയും സ്‌കൂളുകളില്‍ ടിന്നിലടച്ച ഭക്ഷണങ്ങളും പോപ്പ്‌കോണ്‍ ചിക്കനും മറ്റുമാണ് ഉച്ചഭക്ഷണത്തിന് വിതരണം ചെയ്യുന്നത്. മറ്റ് രാജ്യങ്ങള്‍ പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ താരതമ്യേന പോഷകം കുറഞ്ഞ ആഹാരങ്ങളാണ് കൊടുക്കുന്നത്.
ഇലകളും പയറുകളും പഴങ്ങളും അടങ്ങുന്ന ആഹാരമാണ് ഇറ്റലി, ഗ്രീസ്, ഉക്രൈന്‍, സൗത്ത് കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍, ഫിന്‍ലന്‍ണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കൊടുക്കുന്നത്. എന്നാല്‍ ടിന്നിലടച്ച ഭക്ഷണവും കുപ്പിയിലാക്കിയ പാനീയങ്ങളുമാണ് ബ്രിട്ടണിലും അമേരിക്കയിലും വിതരണം ചെയ്യുന്നത്.
പസ്ത, രണ്ട് തരത്തിലുള്ള സാലഡ്, ബ്രെഡ്, മുന്തിരി, മത്സ്യങ്ങള്‍ എന്നിവയാണ് ഒരു നേരം ഇറ്റലിയിലും സ്‌കൂള്‍ക്കുട്ടിക്ക് ലഭിക്കുന്നത്. കാരറ്റ്, ബിറ്റ്‌റൂട്ട്, സൂപ്പ് എന്നിങ്ങനെ പോഷകസമൃദ്ധമാണ് ഫിന്‍ലന്‍ഡിലെയും ആഹാരം. മീന്‍ സൂപ്പ്, ബ്രോക്കോളി, ഫ്രൈഡ് റൈസ്, ക്യാബേജ് എന്നിവയാണ് സൗത്ത് കൊറിയന്‍ ഉച്ചഭക്ഷണം. ആപ്പിള്‍, ബീന്‍സ്, പുഡ്ഡിങ്ങ്, കിവി, കാരറ്റ് എന്നിവയാണ് ഫ്രാന്‍സില്‍ വിളമ്പുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല