ഗര്‍ഭാശയ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവയ്പ് മതവിശ്വാസത്തിന്റെ പേരില്‍ ചില സ്‌കൂളുകള്‍ നിഷേധിക്കുന്നു. യുകെയില്‍ പ്രതിവര്‍ഷം ആയിരത്തോളംപേര്‍ സ്ത്രീകള്‍ ഗര്‍ഭാശയ ക്യാന്‍സര്‍ മുലം മരണമടയുന്നുണ്ട്.ഈ ക്യാന്‍സറിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ക്ക് രണ്ടുതവണയായി പ്രതിരോധ കുത്തിവയ്പ് നല്കുന്നത്.ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്.കുട്ടികള്‍ ലൈംഗികമായി ആക്ടീവ് ആകുന്ന പ്രായത്തിന് മുന്‍പുള്ള 12 നും 13 നും വയസിലാണ് സ്കൂളുകള്‍ വഴി ഈ കുത്തിവയ്പ്പ് നല്‍കുന്നത്.2008 -മുതല്‍ നല്‍കി വരുന്ന ഈ കുത്തിവയ്പ്പ് വൈറസ് ബാധയെ 75 ശതമാനവും തടയുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
എന്നാല്‍ കടുത്ത ക്രൈസ്തവ മൂല്യങ്ങള്‍ പിന്തുടരുന്ന ഇംഗ്ലണ്ടിലെ 24 സ്കൂളുകള്‍ ഈ വാക്സിന്‍ വേണ്ടെന്നു പറഞ്ഞിരിക്കുകയാണ്.തങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ വിവാഹേതര ലൈംഗീകബന്ധത്തിനു തയ്യാറാവില്ലെന്ന ന്യായമാണ് വാക്‌സിന്‍ നിഷേധിക്കുന്നതിനു കാരണമായി സ്‌കൂള്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്.കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നില്ല എന്ന കാര്യം ഈ സ്‌കൂളുകള്‍ ലോക്കല്‍ ജിപിയെ അറിയിക്കുന്നുമില്ല.ഇപ്രകാരം അറിയിച്ചാല്‍ ജി പിക്ക് നേരിട്ട് കുട്ടികളുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ വാക്സിനേഷന്‍ നല്‍കാന്‍ സാധിക്കും.
പ്രതിരോധകുത്തിവയ്പ് വേണ്ടെന്ന് രണ്ടു സ്‌കൂളുകള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. പതിനഞ്ചോളം സ്‌കൂളുകള്‍ പ്രശ്‌നം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ തീരുമാനത്തിനെതിരേ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് വാക്സിനേഷന്‍ നല്‍കുന്നവര്‍ കുട്ടികളെ മരണത്തിലേക്കാണ് തള്ളി വിടുന്നതെന്നാണ് വിദഗ്ധാഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല