ലണ്ടന്‍:പതിനഞ്ചുവയസുമാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയ്‌ക്കൊപ്പം യുകെയിലെ 30 കാരനായ മാത്സ് അധ്യാപകന്‍ ഫ്രാന്‍സിലേക്ക് മുങ്ങി. ഈസ്റ്റ്‌ബേണിലെ ബിഷപ്പ് ബെല്‍ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ കണക്ക് അധ്യാപകനായ ജെര്‍മി ഫോറസ്റ്റാണ് ക്ലാസ്മുറിയില്‍ മൊട്ടിട്ട കൗമാരപ്രണയത്തെ ഫ്രാന്‍സിലേക്ക് പറിച്ചുനട്ടത്. പതിനഞ്ചുകാരായ മെഗാന്‍ സ്റ്റാമേഴ്‌സ് എന്ന പെണ്‍കുട്ടിക്കൊപ്പം ക്രോസ്ചാനല്‍ ഫെറിയിലൂടെ അധ്യാപകന്‍ കടക്കുകയായിരുന്നുവെന്നാണ് നിഗമനം. യുകെയില്‍ നിന്നും അപ്രത്യക്ഷരായ ശേഷം ഇവരെ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടി സുഖമായി ഇരിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് മാതാപിതാക്കള്‍. എത്രയുംവേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന അഭ്യര്‍ത്ഥനയും അവര്‍ നടത്തുന്നു. എവിടെയായാലും അവളെയൊന്ന് കണ്ടാല്‍ മാത്രം മതിയെന്നാണ് പിതാവ് മാര്‍ട്ടിന്‍ സ്റ്റാമര്‍ വിലപിക്കുന്നത്. വിവാഹിതനാണ് മുങ്ങിയ ജെര്‍മി ഫോറസ്റ്റ്.
അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ മൂന്നുവര്‍ഷമായി നിരന്തരം കലഹത്തിലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം ചിലര്‍ പോലിസിനെയും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോവറിലെ ഫെറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപകനൊപ്പം നില്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സസെക്‌സ് പോലീസ് ഫ്രഞ്ച് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫെറികളിലും വ്യാപകമായ തെരച്ചില്‍ നടക്കുന്നു. GJ08 RJO നമ്പറിലുള്ള ഫോര്‍ഡ് ഫിയസ്റ്റകാറാണ് ഇവര്‍ യാത്രയ്ക്ക് ഇപയോഗിക്കുന്നത്. ഇതു കണ്ടെത്താനുള്ള ശ്രമവും പുരോഗിക്കുന്നു. ഇരുവരും പോലീസുമായി ബന്ധപ്പെട്ട് കുടുംബവുമായി ഒത്തുചേരാനുള്ള അവസരമാണ് സൃഷ്ടിക്കേണ്ടതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി എന്തെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നതേയില്ല.
പെണ്‍കുട്ടി എന്തുഭാവിച്ചാണ് ഇതുചെയ്തതെന്ന ചോദ്യമാണ് സുഹൃത്തുക്കള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉന്നയിക്കുന്നത്. മികച്ച അധ്യാപകനാണ് ജെറിമെയന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഏതായാലും പതിനഞ്ചുകാരിയുമായി മുങ്ങിയതോടെ ഇതുവരെയുള്ള തന്നെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലുകളും അധ്യാപകന്‍ തിരുത്തിയെഴുതുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല