ലണ്ടന്‍ : ബ്രയിന്‍ ട്യൂമറിനുളള സാധ്യത ആറിരട്ടി വരെ വര്‍ദ്ധിപ്പിക്കുന്ന ജനിറ്റിക് മ്യൂട്ടേഷന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജീനുകളിലെ പ്രോട്ടീനുകളില്‍ അഡിനിന് പകരം ഗ്വാനിന്‍ വരുന്നവരിലാണ് ബ്രയിന്‍ ട്യൂമറുകള്‍ ഉണ്ടാകാനുളള സാധ്യത ആറിരട്ടിവരെ കൂടുതലാകുന്നത്. ജനിറ്റിക് കോഡിലുണ്ടാകുന്ന ഈ നേരിയ പരിവര്‍ത്തനമാണ് ഗ്ലിയോമ ബ്രയിന്‍ ട്യൂമറുകള്‍ പോലുളള ട്യൂമറുകള്‍ വളരാന്‍ കാരണമാകുന്നത്. വളരെ പതുക്കെ വളരുന്നതാണ് ഇത്തരം ട്യൂമറുകളെങ്കിലും ഇവ വളരെ മാരകമാണ്. പുതുതായി കണ്ടെത്തുന്ന ബ്രയിന്‍ ക്യാന്‍സറുകളില്‍ 20 ശതമാനവും ഇത്തരം ട്യൂമറുകളാണ്.
ജീനുകളിലെ ഡിഎന്‍എയിലുളള എട്ടാമത്തെ ക്രോമസോമിലാണ് ട്യൂമറിന് കാരണമാകുന്ന മ്യൂട്ടേഷന്‍ കാണപ്പെടുന്നത്. ഡിഎന്‍എയുടെ ഈ ഭാഗമാണ് മൈക്രോ ആര്‍എന്‍എയുടെ ഉത്പാദനത്തി് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയാണ് ഈ മൈക്രോ ആര്‍എന്‍എയുടെ ധര്‍മ്മം. എന്നാല്‍ പരിവര്‍ത്തനം സംഭവിച്ച മൈക്രോ ആര്‍എന്‍എ ഉറങ്ങി കിടക്കുന്ന ട്യൂമര്‍ കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതായത് അഡിനിന്‍ എന്ന പ്രോട്ടീന്റെ സ്ഥാനത്ത് ഗ്വാനിന്‍ വരുന്നതോടെ പരിവര്‍ത്തനം സംഭവിക്കുന്ന മൈക്രോ ആര്‍എന്‍എ ക്യാന്‍സര്‍ കോശങ്ങളെ ഉത്പാദിപ്പിക്കുന്ന ജീനായി മാറുന്നു. ഇത് ട്യൂമറുകളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുളള കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. പുതിയ ടെസ്റ്റുകളും ചികിത്സാ രീതികളും വികസിപ്പിച്ചെടുക്കാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്ന് നേച്ചര്‍ ജനറ്റിക്‌സ് ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ പതുക്കെ വ്യാപിക്കുന്നതും എന്നാല്‍ മാരകമായതുമായ ട്യൂമറുകളെ കുറിച്ച് പഠിക്കാനും ഫലപ്രദമായ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാനും പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മാര്‍ഗരറ്റ് റെന്‍സ്‌ക് പറഞ്ഞു. നിലവില്‍ സ്‌കാനിംഗിലൂടെയാണ് തലച്ചോറിലെ ട്യൂമറുകളുടെ സ്വഭാവം കണ്ടെത്തുന്നത്. എന്നാല്‍ പുതിയ കണ്ടുപിടുത്തത്തോടെ രക്തപരിശോധന വഴി ഒരാളുടെ തലച്ചോറിലെ ട്യൂമറുകള്‍ ഏത് സ്വഭാവം ഉളളതാണ്് മനസ്സിലാക്കാന്‍ കഴിയുമെന്നും അത്തരത്തിലുളള ക്ലിനിക്കല്‍ ടെസ്റ്റുകള്‍ വികസിപ്പിച്ചെടുക്കാനുളള ശ്രമത്തിലാണ് തങ്ങളെന്നും പഠന സംഘത്തിലുള്‍പ്പെട്ട മിന്നേസോട്ടയിലെ മായോ ക്ലിനിക്കിലെ ഡോക്ടറായ റോബര്‍ട്ട് ജെന്‍കിന്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല