1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2023

സ്വന്തം ലേഖകൻ: എഡിൻബർഗ് സിറ്റിയിലെ റോഡുകളിൽ കാറുകൾ പാർക്കുചെയ്യുമ്പോൾ ഇനിമുതൽ പ്രത്യേക ജാഗ്രത പാലിക്കണം. കാറിന്റെ ടയർ നടപ്പാതയുടെ ചരിവിലേക്ക് ചെറുതായൊന്ന് കയറിനിന്നാലും നൂറുപൗണ്ട് പിഴശിക്ഷ ലഭിച്ചേക്കും. നടപ്പാതയിൽ കാറുകൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിക്കുന്ന സ്കോട്ട്ലൻഡിലെ ആദ്യ നഗരമായി എഡിൻബറോ മാറുകയാണ് എഡിൻബർഗ്.

സിറ്റി കൗൺസിൽ തയ്യാറാക്കിയ പദ്ധതികൾ പ്രകാരം, നടപ്പാതയുടെ കെർബുകളിൽ ടയർ കയറ്റുന്ന ഡ്രൈവർമാർക്കുപോലും 100 പൗണ്ട് പിഴ ചുമത്തും. അതുപോലെ പുതിയ നിയന്ത്രണങ്ങളിൽ ഡബിൾ പാർക്കിംഗും നിരോധിക്കുന്നു. പാർക്കിംഗ് അനുവദനീയമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനരികെ മറ്റൊരു വാഹനം നിയമരഹിതമായി പാർക്ക് ചെയ്യുന്നതിനെയാണ് ഡബിൾ പാർക്കിംഗ് എന്ന് പറയുന്നത്. ഈവിധത്തിൽ നിയമലംഘനം നടത്തുന്നവർക്കും നൂറു ബൗണ്ട പിഴ അടിച്ചുകിട്ടും.

ദേശീയതലത്തിൽ നിയന്ത്രണ നിയമങ്ങൾ ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വരും. 2024 ജനുവരി മുതലാകും എഡിൻബറോയിൽ നിയമം നടപ്പിലാക്കുക. നടപ്പാതയിലെ പാർക്കിംഗ് നിലവിൽ യുകെയിൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ മാത്രമാണ് നിയമവിരുദ്ധമായിട്ടുള്ളത്. എഡിൻബറോയെ പിന്തുടർന്ന് സ്കോട്ട് ലാൻഡിലെ മറ്റു നഗരങ്ങളും യുകെയിലെ പ്രമുഖ സിറ്റികളും ഈ വിധത്തിൽ നടപ്പാത പാർക്കിംഗ് നിരോധനം നടപ്പിലാക്കിയേക്കും.

നടപ്പാത പാർക്കിംഗ് നിർത്താൻ പ്രാദേശിക അധികാരികൾക്ക് അധികാരം നൽകുന്ന നിയമം 2021-ലാണ് സ്കോട്ടിഷ് സർക്കാർ പാസാക്കിയത്. പുതിയ നിയമനിർമ്മാണത്തിന് ഡിസംബറിൽ മന്ത്രിമാരുടെ അംഗീകാരം ലഭിക്കും. അതോടെ രാജ്യത്തെ എല്ലാ കൗൺസിലുകൾക്കും നിരോധനം നടപ്പിലാക്കാൻ സ്വാതന്ത്ര്യമുണ്ട്.

നടപ്പാതകളിൽ പാർക്കുചെയ്യുന്ന കാറുകളും വാനുകളും വീൽചെയർ രോഗികളുടേയും പുഷ്‌ചെയറിലുള്ള പ്രായമാരാവരുടേയും കുഞ്ഞുങ്ങളുടേയും യാത്രകളെ തടസ്സപ്പെടുത്തുന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. അതുപോലെ വ്യായാമത്തിനായി പ്രഭാതത്തിലും വൈകുന്നേരങ്ങളിലും നടപ്പാതകളിലൂടെ നടക്കാൻ പോകുന്നവർക്കും അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തടസ്സമായി മാറുന്നു.

നിരോധനം നടപ്പിലാക്കുന്നതിൽ എഡിൻബർഗിന്റെ പാത പിന്തുടരാൻ സൗത്ത് ലനാർക്‌ഷെയർ അടക്കമുള്ള മറ്റ് പ്രാദേശിക അധികാരികളും തയ്യാറെടുക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.