സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം, ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്‌ലന്‍ഡ് വീണ്ടും. ഹിതപരിശോധനക്കായി സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി (ഫസ്റ്റ് മിനിസ്റ്റര്‍) നികാള സ്‌റ്റേര്‍ജിയോന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിന്റെ ഭാഗമായി തുടരാനാണ് സ്‌കോട്‌ലന്‍ഡ് ആഗ്രഹിക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റിലൂടെ യൂനിയന് പുറത്തേക്ക് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഹിതപരിശോധനയില്ലാതെ മറ്റു വഴിയില്ലെന്നും സ്‌കോട്ടിഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
2018 നും19 നും മധ്യേ ഹിതപരിശോധന നടത്താനാണ് ഉദ്ദേശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014ല്‍ ഹിതപരിശോധന നടത്തിയിരുന്നുവെങ്കിലും 55 ശതമാനം പേരും ബ്രിട്ടനോടൊപ്പം നില്‍ക്കണമെന്നാണ് വിധിയെഴുതിയത്. എന്നാല്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റിലൂടെ പുറത്ത് പോവാന്‍ തീരുമാനിച്ചതിന് ശേഷം അഭിപ്രായം മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കോട്‌ലന്‍ഡ് ഹിതപരിശോധന ആവശ്യപ്പെടുന്നത്.
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്റെ നയപരിപാടികളില്‍ സ്‌കോട്‌ലന്‍ഡിനെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ച കൂടിയാണ് ഹിതപരിശോധന ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല