1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

 

സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടന്റെ പ്രധാന അന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആശ്രയിക്കുന്നത് ഈ ഹാക്കര്‍മാരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ‘ദ് ഗാര്‍ഡിയനി’ലെ പത്രപ്രവര്‍ത്തകരുടെയും ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തകരുടെയും ഇമെയില്‍ ചോര്‍ത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇതു സംബന്ധിച്ചു രഹസ്യ കത്തു കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലെ ഇന്‍ഡിപെന്‍ഡന്റ് പൊലീസ് കംപ്ലയിന്റ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ പൊലീസുമായി ചേര്‍ന്നാണു ഹാക്കര്‍മാരെ ഉപയോഗിച്ചു വര്‍ഷങ്ങളായി രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നതെന്നു കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട ‘ദ് ഗാര്‍ഡിയന്‍’ പത്രം പറയുന്നു. പാസ്‌വേഡ് അടക്കമുള്ള വിവരങ്ങള്‍ ശരിയാണെന്നു തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇരു രാജ്യങ്ങളിലെയും പോലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ ചട്ടപ്രകാരം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി നേതാവ് ജെന്നി ജോണ്‍സ് രംഗത്തെത്തി. അതേസമയം സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ ആരോപണമായിട്ടും അധികൃതര്‍ ഇതുവരെ ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.