സ്വന്തം ലേഖകന്‍: റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനു നേര്‍ക്ക് രാസായുധ പ്രയോഗം; സ്‌കോട്‌ലന്‍ഡ് യാര്‍ഡിലെ ഇന്ത്യന്‍ വംശജന്‍ നീല്‍ ബസുവിന് അന്വേഷണ ചുമതല. സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റു ദിവസങ്ങള്‍ക്കുള്ളിലാണു ബസു റഷ്യക്കാരനായ സെര്‍ഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തത്.
മെട്രൊപ്പൊലീറ്റന്‍ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ബസുവിന് സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരുന്നു. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനും മകള്‍ക്കും നേരെ പ്രയോഗിച്ചതു റഷ്യന്‍ നിര്‍മിത വിഷമാണെന്നും സംഭവത്തിനു പിന്നില്‍ റഷ്യന്‍ സര്‍ക്കാരിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞതിനു പിന്നാലെ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
സോള്‍സ്ബ്രിയിലെ ഷോപ്പിങ് മാളിലെ ബെഞ്ചില്‍ സ്‌ക്രീപലിനെയും മകള്‍ യുലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിനു തൊട്ടുമുന്‍പുള്ള മുക്കാല്‍ മണിക്കൂര്‍ കേന്ദ്രീകരിച്ചാണു സ്‌കോട്‌ലന്‍ഡ് യാര്‍ഡ് നീങ്ങുന്നത്. ആ സമയത്ത് സ്‌ക്രീപലിനെ അദ്ദേഹത്തിന്റെ ചുവന്ന കാറില്‍ കണ്ടവരുണ്ടെങ്കില്‍ അറിയിക്കാന്‍ നീല്‍ ബസു ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല