സ്കോട്‌ലൻഡിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിക്ക് വയസ് 108. എന്താണ് ദീർഘായുസിന്റെ രഹസ്യം എന്നുചോദിച്ചാൽ മുത്തശ്ശിക്കു പറയാൻ രണ്ടു കാര്യങ്ങളേയുള്ളു. ഒന്ന്, ധാരാളം കഞ്ഞി കുടിക്കുക. രണ്ട്, പുരുഷന്മാരെ അടുപ്പിക്കരുത്.
സ്കോട്‌ലൻഡുകാരിയായ ജെസി ഗാലനാണ് നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിത. നേരത്തെ പാൽകച്ചവടക്കാരിയായിരുന്ന ഗാലൻ വിവാഹം കഴിച്ചിട്ടില്ല.
തന്റെ ആരോഗ്യ രഹസ്യങ്ങൾ ഗാലൻ വെളിപ്പെടുത്തുന്നത് ഇങ്ങനെ. ശരീരത്തിന് മതിയായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് താൻ ഉറപ്പാക്കുമെന്ന് ഗാലൻ പറയുന്നു. പിന്നീട് ഒരു പാത്രം നിറയെ കഞ്ഞി കുടിക്കും. പുരുഷന്മാരെ അടുപ്പിക്കാതിരിക്കുക എന്നത് പ്രധാനമാണ്. കാരണം അവർ ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക എന്നും ഗാലൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല