ഇംഗ്ലണ്ടിലെ ജനജീവിതം ദിനംപ്രതി ദുസഹമായ് കൊണ്ടിരിക്കുകയാണ് അതേസമയം തൊട്ടടുത്ത സ്കോട്ട്ലാന്‍ഡില്‍ ജനങ്ങള്‍ വലിയ കഷ്ടപാടുകള്‍ ഒന്നും അനുഭവിക്കാതെ സുഖപ്രഥമായ ജീവിതം നയിക്കുകയും ചെയ്യുന്നു ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുകെയിലെ ഈ ഇരു രാജ്യങ്ങളുടെയും സ്റ്റേറ്റ് സ്പെന്‍ഡിംഗ് തമ്മിലുള്ള വ്യത്യാസം ആളൊന്നിനു 1600 പൌണ്ട് വീതമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഓരോ പൗരനും ശരാശരി 10,212 പൗണ്ട് വീതം സ്‌കോട്ടിഷ് സര്‍ക്കാര്‍ ചെലവാക്കിയപ്പോള്‍ ഇംഗ്ലിഷ് സര്‍ക്കാര്‍ ഇതിനേക്കാള്‍ 1624 പൗണ്ട് കുറവാണ് ചിലവഴിച്ചത്. ഇപ്പോള്‍ ട്രഷറി രേഖകളില്‍ ഒളിച്ചിരുന്ന കണക്കുകള്‍ പുറത്തുവന്നത് വഴി ഒറ്റ വര്‍ഷം കൊണ്ട് 15 ശതമാനം വ്യത്യാസമുണ്ടായതായ വ്യക്തമായിട്ടുണ്ട്.
ഇതിനകം തന്നെ വിവാദത്തിലായ സ്‌കോട്ട്‌ലന്‍ഡിന്റെ ഫണ്ടിങ് ഫോര്‍മുല ഇതോടെ കൂടുതല്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. പോളിസി പുനപ്പരിശോധിക്കണമെന്ന് മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദം ശക്തം. എന്നാല്‍, നാലു വര്‍ഷത്തേക്കെങ്കിലും ഈ വ്യത്യാസം വര്‍ധിച്ചുകൊണ്ടിരിക്കുമെന്നാണു കണക്കാക്കുന്നത്.
പ്രിസ്‌ക്രിപ്ഷന്‍, വാര്‍ധക്യ പരിചരണം, യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് തുടങ്ങിയവയടക്കം നിരവധി സേവനങ്ങള്‍ സ്കോട്ടിഷ് സര്‍ക്കാര്‍ സൌജന്യമായ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഇതിനൊക്കെ കൃത്യമായി ഫീസ് ഈടാക്കുകയും ചെയ്യുന്നു. ഇതാണ് വ്യത്യാസം ഇത്രയേറെ വളരാന്‍ കാരണമെന്നു വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല