18 വര്‍ഷത്തെ കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞിന്റെ മതാപിതാക്കളായിരിക്കുയാണ് സ്കോട്ടിഷ് ദമ്പതികള്‍. 36 കാരിയായ കാരന്‍ ഗല്ലാഷര്‍ ബ്രിട്ടനിലെ ഏറ്റവും ഭാരംകൂടിയ നവജാത പെണ്‍കുട്ടിയുടെ അമ്മയാണ് ഇപ്പോള്‍. 12 lb 90 oz ആണ് കാരന്റെ കുട്ടിയുടെ തൂക്കം,അതായത് സാധാരണ നവജാത ശിശുക്കളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരം.
1992-ല്‍ ജനിച്ച ഗൈ വാര്‍വിക്ക് കാര്‍ ആണ് നിലവില്‍ യുകെയിലെ ഏറ്റവും ഭാരമുള്ള നവജാത ആണ്‍കുട്ടി. 15 lb 80 oz ആയിരുന്നു ഗൈ ജനിക്കുമ്പോഴുള്ള ഭാരം. അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള കാരന്റെ മകള്‍ ഫറയ്‌ക്കു ചേരുന്നത് മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ വസ്ത്രമാണ് എന്നത് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
സാധാരണ കുട്ടികളേക്കാള്‍ അഞ്ചിഞ്ച് ഉയരം കൂടുതലാണ് ജനിക്കുമ്പോള്‍ ഫരയ്ക്ക് ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ സാധാരണ ഉയരവും ശരീരപ്രകൃതിയുള്ളവരായതിനാല്‍ ഫറായുടെ തൂക്കം പലര്‍ക്കും അത്ഭുതമാണ്.
കഴിഞ്ഞ ഓഗസ്‌റ്റ് 9-ന് സിസേറിയനിലൂടെയാണ് ഫറ അതിശയിപ്പിക്കുന്ന ഭാരത്തോടു കൂടി ജനിച്ചത് അതേസമയം സാധാരണ ഭക്ഷണമായിരുന്നു കാരന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിച്ചിരുന്നത് എന്നതാണ് വാസ്തവം. വളര്‍ച്ചയെത്തുമ്പോള്‍ ഫറ സാധാരണ കുട്ടികളുടേതു പോലെയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല