സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി. എഡിന്‍ബറോ അസംബ്ലി 30 ന് എതിരെ 93 വോട്ടുകള്‍ക്കാണ് ബില്‍ തള്ളിയത്. ലണ്ടനിലെ ദേശീയ പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ബ്രക്‌സിറ്റ് ബില്‍.
വീറ്റോ ചെയ്യാന്‍ അധികാരമില്ലെങ്കിലും ബില്‍ അംഗീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് വിസമ്മതിച്ചത് ബ്രിട്ടന്റെ ബ്രക്‌സിറ്റ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയേക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം ഭരണഘടനാപരമായി സാധൂകരിക്കുന്നതിനുള്ള ബ്രെക്‌സിറ്റ് ബില്‍ അംഗീകരിക്കാന്‍ സ്‌കോട്!ലന്‍ഡിലെ പാര്‍ലമെന്റ് വിസമ്മതിച്ചത് തെരേസാ മേയ്ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്യന്‍ യൂണിയന്‍വിട്ട് പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ഭരണഘടനാപരമായി സാധൂകരിക്കുന്നതിനുള്ളതാണ് ബ്രെക്‌സിറ്റ് ബില്‍. നേരത്തെ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റിനെ മറികടക്കാനുള്ള തെരേസാ മേ സര്‍ക്കാരിന്റെ നീക്കത്തിനു കനത്ത തിരിച്ചടി നല്‍കി ബില്ലിന് അവതരിപ്പിച്ച ഭേദഗതി 244ന് എതിരേ 335 വോട്ടിനു പ്രഭുസഭ അംഗീകരിച്ചിരുന്നു.
ചര്‍ച്ച ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ എംപിമാര്‍ക്ക് അനുമതി ലഭിച്ചതോടെ ബ്രെക്‌സിറ്റ് നീണ്ടുപോവാന്‍ സാധ്യതയേറുകയും ചെയ്തു. ഇപ്പോള്‍ സ്‌കോട്ടിഷ് പാര്‍ലമെന്റും ബില്‍ തള്ളീയതോടെ 2019 മാര്‍ച്ച് 29നു യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോരണമെന്ന സമയപരിധി ഇനി പാലിക്കാനാവുമോ എന്നതും അനിശ്ചിതത്വത്തിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല