യുഎസില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കി കൊണ്ടുള്ള സുപ്രീംകോടതി പുറത്തു വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണ. ലോകമെമ്പാടുമുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈല്‍ പിക്ചര്‍ മഴവില്‍ നിറത്തിലാക്കുകയാണ്. ലൈംഗിക ന്യൂനപക്ഷ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പതാകയുടെ നിറമാണിത്.
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഫെയ്‌സ്ബുക്കിലൂടെ സെലിബ്രേറ്റ് പ്രൈഡ് എന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ചരിത്രപ്രധാന്യമുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസും ട്വിറ്ററിലെ മുഖചിത്രം മഴവില്‍ നിറത്തിലാക്കി. ലവ് വിന്‍സ് എന്ന ഹാഷ്ടാഗില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കോടതിവിധിയുടെ സന്തോഷം പങ്കു വച്ചു. ലോകത്തിന് മുന്നില്‍ അമേരിക്കയ്ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബരാക് ഒബാമ ട്വിറ്ററില്‍ കുറിച്ചു.
ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ അജ്ഞാതരായ പ്രവര്‍ത്തകര്‍ക്കാണ് നന്ദി പറയേണ്ടത്. സാധാരണക്കാരായ വ്യക്തികള്‍ക്കും അസാധാരണമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് കോടതിവിധിയെന്നും ഒബാമ പറഞ്ഞു.
ഫേസ്ബുക്കില്‍ മുഖചിത്രം മഴവില്‍ പാറ്റേണിലാക്കാനുള്ള ലിങ്ക് ലഭ്യമാണ്. നിരവധി പേര്‍ ഈ ലിങ്ക് ഉപയോഗിച്ച് മുഖചിത്രങ്ങളെ മഴവില്‍ നിറത്തിലാക്കി ക്യാമ്പയനില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല