സ്വന്തം ലേഖകന്‍: കേന്ദ്രം 2000 രൂപയുടെ നോട്ടുകളും പതിയെ പിന്‍വലിക്കുമെന്ന് സൂചന. ഇക്കാര്യം അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നും നിരോധിക്കുന്നതിന് പകരം അവ ബാങ്കുകളില്‍ മാത്രം സൂക്ഷിക്കുന്ന സ്ഥിതി നടപ്പിലാക്കുമെന്നും കേന്ദ്ര സര്‍ക്കാരിലെ ബിജെപി മുതിര്‍ന്ന നേതാക്കള്‍ക്ക് സാമ്പത്തിക കാര്യത്തില്‍ വിദഗ്ദ്ധോപദേശം നല്കുന്ന ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താല്‍ക്കാലിക പ്രതിസന്ധിയെ മറികടക്കാന്‍ അടിച്ചിരിക്കുന്ന 2000 നോട്ട് തിരിച്ച് ആള്‍ക്കാരിലേക്ക് എത്താത്ത രീതിയില്‍ ബാങ്കിനുള്ളില്‍ തന്നെ സൂക്ഷിക്കുന്ന രീതിയാണ് ഇത്. ഒരിക്കല്‍ ബാങ്കില്‍ തിരിച്ചെത്തിയാല്‍ പിന്നെ അത് തിരികെ നല്‍കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും. ഈ രീതിയില്‍ പിന്നീട് 2000 രൂപ ബാങ്കില്‍ തന്നെ ഇരിക്കുകയും ഇതിന് പകരമായി 500 ന്റെയും 100 ന്റെയും നോട്ടുകള്‍ വിപണിയില്‍ എത്തുകയും ചെയ്യും. പഴയ സീരീസിലുള്ള നോട്ടുകള്‍ ഈ രീതിയില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കപ്പെടും. അതിന് ശേഷം 500 ആയിരിക്കും വിപണിയില്‍ എത്തുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ട്. ഇതിനൊപ്പം 100 ന്റെയും 250 ന്റെയും നോട്ടുകള്‍ കൂടി വേണ്ടി വരും.
2000 ന്റെ പുതിയ നോട്ടിന്റെ കള്ളനോട്ട് ഉണ്ടാക്കാന്‍ അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ വേണ്ടിവരും. ഇതിനുള്ളില്‍ 2000 ന്റെ നോട്ട് പിന്‍വലിക്കും. നിലവില്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ക്ക് പകരം ഉടന്‍ തന്നെ ഈ മൂല്യത്തിലുള്ള നോട്ടുകള്‍ അടിച്ചിറക്കാന്‍ കഴിയില്ല. അതിന് പകരമായി 2000 ന്റെ നോട്ട് ഇറക്കുക മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു എസ് ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല