ഒരു മില്യന്‍ പൌണ്ടാണ് സ്ക്രാച്ച് കാര്‍ഡിലൂടെ നേടിയതെങ്കിലും പ്ലാസ്റ്റെറിംഗ് ജോലിക്കാരനായ സ്ട്ടീവെന്‍ ക്ലെമെന്റ് (23) തന്റെ പ്ലാസ്റ്റെറിംഗ് ജോലി തുടരാന്‍ തന്നെയാണ് പോകുന്നത്, കഴിഞ്ഞ ദിവസം സ്ക്രാച്ച് കാര്‍ഡിലൂടെ 100 പൌണ്ട് നേടിയ ശേഷം സുഹൃത്തുക്കള്‍ക്ക് ബിയറും വാങ്ങി വീട്ടിലേക്കു പോകാമെന്ന് കരുതിയപ്പോളാണ് ഒന്നുകൂടി ഭാഗ്യം പരീക്ഷിച്ചാലോയെന്നു സ്ട്ടീവെനു തോന്നിയത്, അങ്ങനെയെടുത സ്ക്രാച്ച് കാര്‍ഡ് നേടിക്കൊടുത്തത് ഒരു മില്യന്‍ പൌണ്ട്! സ്ട്ടീവെന്‍ പറയുന്നു: ‘സ്ക്രാച്ച് കാര്‍ഡ് ചുരണ്ടി കഴിഞ്ഞപ്പോള്‍ ഞാനാകെ മരവിച്ചു പോയി’. സിബി പ്ലാസ്റ്റെറിങ്ങിലെ ജോലി ഇനിയും തുടരുമെങ്കിലും സ്ട്ടീവെന്‍ ജോലിക്കായ് പോകുന്നത് ഔഡി കാറിലായേക്കുമെന്ന് മാത്രം , കാറിന്റെ കൂടെ ഒരു വീട് കൂടി വാങ്ങാനാണ് സ്ട്ടീവെന്‍ എന്തായാലും ഉദ്ദേശിക്കുന്നത്. ചുരുക്കത്തില്‍ സാധാരണ യുവാക്കളെ പോലെ ഈ പണം വെച്ച് അടിച്ചു പോളിക്കാനൊന്നും സ്ട്ടീവെനെ കിട്ടില്ല. മൂന്നു വര്‍ഷം മുന്പ് ലണ്ടനിലെ ആര്‍തര്‍ റൈറ്റ് (51) എന്ന സ്കൂള്‍ സൂക്ഷിപ്പുകാരന് മൂന്ന് മില്യന്‍ പൌണ്ട് ലോട്ടറി അടിച്ചിരുന്നു, അയാളും ഇത് പോലെ തന്റെ ജോലി തുടരുകയാണ്ണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല