1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കണമെങ്കില്‍ അല്‍പ്പം ബലപ്രയോഗം ഒക്കെ വേണ്ടി വരും. എന്നാല്‍ ബലപ്രയോഗം അല്‍പ്പം കൂടിപ്പോയാലോ? ഇത്തരത്തില്‍ സ്കന്തോര്‍പ്പ്‌ ജനറല്‍ ആശുപത്രിയില്‍ അഞ്ച് നേഴ്സുമാര്‍ അമിതമായി ബലം പ്രയോഗിച്ചു കുട്ടിയെ നിയന്ത്രിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ വാര്‍ഡില്‍ നടന്ന നിയന്ത്രണപ്രശ്നങ്ങളില്‍ നാല് നഴ്സുമാര്‍ക്കും ഒരു അസിസ്റ്റന്റ്നും കയ്യുള്ളതായാണ് പരാതി. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ല്‍പോലീസും, എന്‍.എച്ച്.എസ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ വാര്‍ഡായ ഡിസ്നി വാര്‍ഡില്‍ വച്ച് നഴ്സുമാര്‍ കൂടുതല്‍ ബലം പ്രയോഗിച്ചതായിട്ടാണ് മാതാപിതാക്കളുടെ പരാതി.

ലോക്കല്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ്‌ ഇതിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. മാത്രവുമല്ല ഇവര്‍ പോലീസിനെയും സംഭവത്തില്‍ ബന്ധപ്പെട്ടിരുന്നു. പലപ്പോഴും കുട്ടികള്‍ക്ക് കുത്തി വയ്പ്പ് പോലെയുള്ള ചികിത്സകള്‍ ചെയ്യുമ്പോള്‍ ഡോക്റ്റര്‍മാര്‍ ബലം പ്രയോഗിക്കുന്നത് സാധാരണമാണ്. ചിലപ്പോള്‍ ദ്രാവകരൂപത്തിലുള്ള സാമ്പിളുകള്‍ എടുക്കുന്നതിനു കുട്ടിയെ ബലമായി കിടത്തി എടുക്കേണ്ടതായി വരും. കൂടുതല്‍ വേദനയെടുക്കുകയാണെങ്കില്‍ അധികം നഴ്സുമാര്‍ കുട്ടിയെ അനങ്ങാതെ പിടിക്കുവാന്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇതേ രീതിയിലുള്ള പ്രവൃത്തിയാണ് ഒരു കുട്ടിയുടെ മാതാപിതാക്കളെ ചൊടിപ്പിച്ചത്.

പക്ഷെ ഇതിനെപ്പറ്റി എന്തെങ്കിലും സംസാരിക്കുന്നതിനായി മറ്റു ആശുപത്രി ജീവനക്കാര്‍ വിസമ്മതിച്ചു. ആശുപത്രി അധികൃതര്‍ ജീവനക്കാരുടെ വായമൂടിക്കെട്ടി എന്ന് തന്നെയാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജീവനക്കാര്‍ ഈ സംഭവത്തില്‍ കുറ്റക്കാരാണോ അതോ അവര്‍ തങ്ങളുടെ ജോലി മാത്രമാണോ ചെയ്തത് എന്ന് ഇത് വരെയും വെളിവായിട്ടില്ല. ഇതിനെപ്പറ്റി അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ജീവനക്കാര്‍ക്ക് മതിയായ ശിക്ഷ നല്‍കും എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്‍.എച്ച്.എസിലുള്ള വിശ്വാസം വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ ഈ സംഭവത്തിനെതിരെ അവര്‍ എന്ത് നടപടി കൈകൊള്ളും എന്നറിയുവാന്‍ ആകാംക്ഷാഭരിതരാണ് ജനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.