സ്കന്തോര്‍പ്പ്: സ്കന്തോര്‍പ്പ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വ്യത്യസ്ഥമായ നിരവധി കലാപരിപാടികളോട് കൂടി ആശ്ബിയിലുള്ള സെന്റ് ബര്‍ണാണ്ടസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ടു. സ്കന്തോര്‍പ്പിലെ ഭൂരിപക്ഷം മലയാളികളുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ആഘോഷങ്ങള്‍ അവിസ്മരണീയമായി.
കൂടുതല്‍ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയത് കൂടുതല്‍ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കി. പ്രസ്തുത ആഘോഷ പരിപാടികള്‍ പ്രസിഡണ്ട് മനോജ് വാണിയാപ്പുരയ്ക്കല്‍, വൈസ് പ്രസിഡണ്ട് മജ്ഞു ഷിബു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ വെച്ച് റവ.ഫാ. ഗീവര്‍ഗീസ് തിരി തെളിയിച്ച് ഉല്‍ഘാടനം ചെയ്തു. ലിനുമോള്‍ ചാക്കോ സ്വാഗതവും റജി വര്‍ഗീസ് നന്ദിയും പറഞ്ഞു.
കലാപരിപാടികള്‍ക്ക് ഷൈജു പുതുവീട്ട്, ലിനു, ജെസീന, ഷിബു.കെ.ഈപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മറ്റു പരിപാടികളുടെ നടത്തിപ്പിനായി മത്തായി കുരിക്കിന്‍, സെബാസ്റ്റ്യന്‍, ബിനോ സീസര്‍, ബന്നി പൌലോസ്, ജെയിംസ് മാത്യു, സോണി ജെയിംസ്, ജെറി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല