ആക്ഷേപഹാസ്യത്തിന്റെ പുതിയ അധ്യായവുമായി ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം വരുന്നു. ശ്രീനിവാസന്‍ സരോജ് കുമാറായി വീണ്ടുമെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അച്ഛനൊപ്പം മകന്‍ വിനീതും ചിത്രത്തിലുണ്ടാവും. അതേ സമയം ഉദയനെ അവിസ്മരണീയമാക്കിയ മോഹന്‍ലാല്‍ ചിത്രത്തിലുണ്ടാവില്ല. ‘പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍’ എന്നായിരിക്കും ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്.
സപ്തംബര്‍ നാലിന് ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. മകന്റെ അച്ഛനില്‍ തിളങ്ങിയ ഈ അച്ഛനും മകനുമാണ് സിനിമയിലെ പ്രധാന വേഷങ്ങളില്‍. കൂടെ നായികയായി മംമ്ത മോഹന്‍ദാസുമുണ്ടാവും. മുകേഷ്, ജഗതി, സലിം കുമാര്‍ ബാബുരാജ് തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തിലുണ്ടാവും.
ശ്രീനിവാസന്‍ രചന നിര്‍വഹിച്ച പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ സജിദ് രാഘവനാണ്. വൈശാഖ് മൂവീസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ദീപക് ദേവ് തന്നെയാണ് ഈണങ്ങള്‍ ഒരുക്കുക. നേരത്തെ ഈ ചിത്രത്തിന് ലഫ്.കേണല്‍ സരോജ് കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല