ബര്‍മിംഗ്ഹാം: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ഫെബ്രുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മാള്‍വെന്‍ ഹില്‍സിലെ ത്രീ കൌണ്ടി ഷോ ഗ്രൗണ്ടില്‍ നടക്കും. 8000 ത്തില്‍ അധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ വേദി.
മുന്‍പ് പ്രഖ്യാപിച്ച സ്റ്റോണ്‍ലെ പാര്‍ക്കിലെ ജീവനക്കാരുടെ അബദ്ധത്തില്‍ സംഭവിച്ചുപോയ ഡബിള്‍ ബുക്കിംഗ് മൂലമാണ് നേരത്തെ പ്രഖ്യാപിച്ച വേദിയില്‍ നിന്നും മാള്‍വെന്‍ ഹില്സിലെക്ക് മാറ്റപെട്ടത്. . ത്രീ കൌണ്ടി ഗ്രൗണ്ടില്‍ രണ്ടായിരത്തില്‍ പരം വാഹനങ്ങള്‍ക്ക് സൌജന്യമായി പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. ഷോ ഗ്രൌണ്ടിലെ ബ്രൂണ്‍ ഗേറ്റ് വഴിയാണ് വാഹനങ്ങള്‍ പ്രവേശിക്കേണ്ടത്.
ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി വിശ്വാസി കൂട്ടായ്മയാകും ഫെബ്രുവരി രണ്ടാം ശനിയാഴ്ച മാള്‍വെന്‍ ഹില്‍സില്‍ നടക്കാന്‍ പോകുന്നത്. നിലവില്‍ മൂവായിരത്തില്‍ അധികം വിശ്വാസികള്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ബര്‍മിംഗ്ഹാമിലെ ബാദേല്‍ സെന്ററില്‍ ഒരുമിക്കുന്നുണ്ട്. ഈ കണ്‍വെന്‍ഷന്‍ ഫാ: സോജി ഓലിക്കല്‍ നയിക്കും.
വിലാസം: WYE HALL (Thruogh Brown Gate), Three County Show Ground, Malvern, WR13 6NW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല