അഗ്‌നിയില്‍ അഭിഷേകം, ശക്തിയില്‍ അഭിഷേകം, വിശുദ്ധിയില്‍ അഭിഷേകം ദാസരിലേകണമേ… എല്ലാ നാവുകളും ഒരേ സ്വരത്തില്‍ വിളിച്ച് അപേക്ഷിച്ചപ്പോള്‍ നിരവധി സമ്മേളനങ്ങള്‍ നടക്കുന്ന ബര്‍മിങ്ങാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ രോഗശാന്തിയുടെ പുതിയൊരു അനുഭവമായി മാറി.
ലോകം മുഴുവന്‍ നിറയട്ടെ നിന്‍നാമം പാടി നമിക്കുന്നു.വീഴാതെ ഞങ്ങളെ കാത്തരളീടണമെ അമ്മേ…. പ്രാര്‍ത്ഥനാ മജ്ഞരികള്‍ ഇടവിടാതെ മുഴങ്ങി. ശനിയാഴ്ച രാവിലെ മുതല്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ പുതിയ കണ്‍വന്‍ഷന്‍ സ്ഥലമായ ബഥേല്‍ സെന്ററിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ബസ്സിലും കാറിലും, ട്രെയിനിലുമൊക്കെയായി ആളുകള്‍ എത്തി.
രാവിലെ 8 മണിക്ക് തന്നെ വചന പ്രഘോഷണം ഫാദര്‍ സോജി ഓലിക്കലിന്റെയും ഫാദര്‍ ജോമോന്‍ തൊമ്മാന, ബ്രദര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വചന പ്രഘോഷണവും, രോഗശാന്തി ശ്രുശ്രൂഷകളും. നിരവധി ആളുകളാണ് വചനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ശക്തിയില്‍ തങ്ങള്‍ക്കുണ്ടായ അത്ഭുതകരമായ രോഗ ശാന്തിയുടെ അനുഭവം സാക്ഷ്യപ്പെടുത്തി.
കുട്ടികള്‍ക്കുവേണ്ടി നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക വചന സന്ദേശങ്ങളും ക്ലാസ്സുകളും നടന്നു. ഓരോ മാസം പിന്നിടുമ്പോഴും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യൂറോപ്പിനുവേണ്ടി പരിശുദ്ധാത്മാവിനും വിശ്വാസ തീഷ്ണതയിലും ജീവിതം നയിക്കുന്നതിനുവേണ്ടിയുള്ള വിളിയായിട്ടാണ് രണ്ടാം ശനിയാഴ്ചയിലെ ധ്യാനത്തെ വിശ്വാസികള്‍ അനുഭവിച്ചറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല