1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2011

സഖറിയ പുത്തന്‍കളം

ബര്‍മിംഗ്ഹാം: ജീവന്റെ വചനം സ്വീകരിക്കുന്നവര്‍ക്കെ ജീവന്റെ വചനം സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഫാ: പാട്രിക്‌. മൂവായിരത്തോളം വരുന്ന വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്തു വചന പ്രഘോഷണം നടത്തിയ ഫാ; പാട്രിക്‌ കേരള വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയെ അഭിനന്ദിച്ചു.

മറ്റുള്ളവരില്‍ ഉള്ളത് എനിക്ക് വേണമെന്നുള്ള ദ്രവ്യാസക്തിയുടെ അത്യാഗ്രഹവും എനിക്കുള്ളത് എനിക്ക് മാത്രമെന്നുള്ള ദുഷ്ചിന്തയും ഉപേക്ഷിച്ചു എനിക്കുള്ളതെല്ലാം ദൈവം തന്ന ദാനമാണെന്നും അത് മറ്റുള്ളവര്‍ക്ക് പങ്കു വെക്കുംബോഴാണ് നല്ല സമരിയാക്കാരനാകുന്നത് കുരബന മദ്ധ്യേ പ്രസംഗത്തില്‍ ഫാ: വര്‍ഗീസ്‌ കോന്തുരുത്തി പറഞ്ഞു.

അശുദ്ധമായ ബന്ധങ്ങളും ദുഷ്ക്കര്‍മ്മികളുമായുള്ള സഹവാസവും കുടുംബത്തിന്റെ അടിത്തറ ഇളക്കുമെന്നു മുഖ്യ വചന പ്രഘോഷകനായ ഫാ: സോജി ഓലിക്കല്‍ പറഞ്ഞു. വിടുതല്‍ ശ്രുശ്രൂഷകള്‍ക്ക് ഫാ: സോജി ഓലിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

തൊള്ളായിരത്തില്‍ പരം കുട്ടികള്‍ ഉള്‍പ്പെടെ മൂവായിരത്തില്‍ അധികം വിശ്വാസികളാണ് വചനം ശ്രവിക്കാന്‍ എത്തിയത്. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെയും ഫലമായി ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങള്‍ വഴി രോഗശാന്തി ലഭിച്ചവരും നിരവധി ബന്ധനങ്ങളില്‍ നിന്നും മോചിതരായവരും ഉള്‍പ്പെടെ ഉള്ളവരുടെ അനുഭവ സാക്ഷ്യങ്ങള്‍ അനവധിയായിരുന്നു.

കുട്ടികളുടെ സെക്ഷനുകളില്‍ പോലും ധ്യാനത്തില്‍ സംബന്ധിച്ചുള്ള ആത്മീയ വളര്‍ച്ച നിരവധി കുട്ടികള്‍ സാക്ഷ്യങ്ങള്‍ പ്രഘോഷിച്ചു. ഫാ; സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ഉണര്‍വിന്‍ കൊടുംകാറ്റ് എന്നാ സിഡി വിതരണം ചെയ്തു. അടുത്ത കണ്‍വെന്‍ഷന്‍ ജനുവരി പതിനാലിന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.