കവന്‍ട്രി: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ അഭിഷേകാഗ്നിയാല്‍ ജ്വലിയ്ക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്റ്റര്‍ ഫാദര്‍ ഡൊമിനിക് വാളംമനാല്‍ വചന ശുശ്രൂഷ നയിക്കും.
വളരെ ചുരുങ്ങിയ കാലംകൊണ്ട് യു.കെ.യിലെ നവീകരണ മുന്നേറ്റത്തിന് ശക്തമായ അടിത്തറ നല്കിയ യു.കെ സെഹിയോന്‍ മിനിസ്ര്ടിയുടെ നേതൃത്വത്തില്‍ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ ജോമോന് തൊമ്മാനയും ചേര്‍ന്ന് നയിയ്ക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ആയിരങ്ങളാണ് അനുഗ്രഹം വാങ്ങിക്കുന്നത്. ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്വന്ഷന് നടക്കുന്നത് കവന്‍ട്രിയിലെ സ്റ്റോണ്ലിപാര്ക്കിലാണ്. അയ്യായിരത്തോളം ആളുകള്‍ക്ക് ഒരേസമയം ഒത്തുകൂടാവുന്ന സ്റ്റോണ്ലിപാര്ക്കില് കുട്ടികള്‍ക്കായി പ്രത്യേകധ്യാനകേന്ദ്രവും ഒരുക്കിയിരിക്കുന്നു.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിവിധഗ്രൂപുകളായി തരംതിരിച്ച് പ്രത്യേക ധ്യാനം നടത്തുക വഴി ഇവരില്‍ വിശുദ്ധിയും ദൈവഭയവും ഉടലെടുക്കുന്നതിനും സാധ്യമാകുന്നു. അറിയപ്പെടുന്ന വിടുതല്‍ ശുശ്രൂഷകനായ ഫാദര്‍ ഡൊമിനിക് വാളംമനാല്‍ രണ്ടാം ശനിയാഴ്ച ശുശ്രൂഷയില്‍ സംബന്ധിയ്ക്കുക വഴി യു.കെയിലെ വിശ്വാസികള്‍ക്ക് അനുഗ്രഹമായി മാറുകയാണ്.
വേദിയുടെ വിലാസം;
STONE LIEGH PARK, CV8 2LZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല