യു.കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ യാഹോവായിരേ കണ്വന്ഷന് ഇനി ഒന്‍പതു ദിവസം കൂടി മാത്രം. ക്രിസ്തുവിന്റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നാണെന്ന് ഏറ്റു പറഞ്ഞുകൊണ്ട് യുകെയിലെ മുഴുവന്‍ മലയാളികളും ഫെബ്രുവരി പതിനൊന്നിന് മാള്വെണ്ഹില്സിലേക്ക് ഒഴുകും. യുകെയിലെ മലയാളികള്‍ക്കിടയില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് ആത്മീയ പ്രഭ ചൊരിഞ്ഞ സോജി ഓലിക്കല്‍ അച്ചന് തുടങ്ങിവച്ച വിശുദ്ധീകരണത്തിന്റെ കണ്‍വെന്‍ഷനുകളിലെ ഏറ്റവും വലുതിന് നേതൃത്വം നല്കാന് എത്തുന്നത് ലോകപ്രശസ്തനായ വചനപ്രഘോഷകന് സേവ്യര്‍ഖാന്‍ വട്ടായിലാണ്.
കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന ഏറ്റവും വലിയ വചനപ്രഘോഷകനാണ് ഫാ: സേവ്യര്‍ഖാന്‍ വട്ടായില്‍ . കഴിഞ്ഞ മാസം ഭരണങ്ങാനത്തും കഴിഞ്ഞ വര്‍ഷം കോട്ടയത്തും നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം വിശ്വാസികളാണ്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ പോലീസ് സ്റ്റേഡിയത്തില്‍ നടന്ന അനന്തപുരി കണ്‍വെന്‍ഷനില്‍ പങ്കെടുത്തതതും പതിനായിരങ്ങളാണ്. ഇത്തരം ഒരു അഭൂത വിശ്വാസ പര്‍വ്വത്തെ സ്വീകരിക്കുന്നതിന്റെ ആവേശത്തിലാണ് യുകെയിലെ മലയാളികള്‍ .
ഈ മാസം 11ന് മാള്‍വെന്‍ ഹില്‍സിലെ ത്രീ കൗണ്ടി ഷോ ഗ്രൗണ്ടിലെ പ്രധാന ഹാളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അയ്യായിരത്തില്‍പ്പരം വിശ്വാസികള്‍ സംബന്ധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇത് യുകെയിലെ ഏറ്റവും വലിയ മലയാളി കൂടിച്ചേരലായി മാറും.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ കൂടിയായ ഫാ: സേവ്യര്‍ഖാന്‍ വട്ടായിലാണ് മുഖ്യ വചനപ്രഘോഷകന് . രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെ യുകെയിലെങ്ങും ആത്മീയ സ്പന്ദനത്തിന് തിരികൊളുത്തിയ ഫാ: സോജി ഓലിക്കല്‍ , വിടുതല്‍ ശുശ്രൂഷകള്‍ക്ക് യുകെയില്‍ അറിയപ്പെടുന്ന ഫാ: ജോമോന് തൊമ്മാന എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന മഹാ കണ്‍വെന്‍ഷനായ യഹോവായിരേ നടക്കുന്നത് ത്രീ കൗണ്ടി ഷോ ഗ്രൗണ്ടിലെ ‘വേ ഹാളിലാണ്. ഇവിടേയ്ക്കുള്ള പ്രവേശനം ബ്രൗണ്‍ ഗെയ്റ്റ് വഴിയാണ്.
യഹോവായിരേ കണ്വെന്ഷന് മുന്നോടിയായിട്ടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസ പ്രാര്‍ത്ഥനകളും അഖണ്ഡജപമാലകളും യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് – 07414747573, ഷിബു – 07737172449,
ധ്യാനവേദിയുടെ പോസ്റ്റ് കോഡ്: WR13 6NW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല