1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സാബു ചുണ്ടക്കാട്ടില്‍: പാരമ്പര്യ സഭകളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ പിന്‍തുടരുമ്പോഴും ക്രിസ്തുവില്‍ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 11 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും..യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളില്‍ ആത്മീയ പ്രഭാഷണരംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമായ , ബിഷപ്പ് സഖറിയാസ് മാര്‍ പീലക്‌സിനോസ് തന്റെ നര്‍മ്മം കലര്‍ന്ന വാക്കുകളില്‍ ദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍,ശക്തവും കൃത്യവുമായ വചന സന്ദേശത്തിലൂടെ ഇംഗ്ലണ്ടിലെ കേരളാ ലത്തീന്‍ കത്തോലിക്കാ സഭയുടെ ചാപ്ലയിന്‍ ഫാ ജോണ്‍സണ്‍ അലക്‌സാണ്ടറും വചനവേദിയില്‍ സോജിയച്ചനോടൊപ്പം ഒരുമിക്കുമ്പോള്‍ അത് യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തില്‍ ക്രൈസ്തവ സഭകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായിത്തീരും.. , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ഇത്തവണ ,പ്രോ ലൈഫ് രംഗത്തെ ശുശ്രൂഷകളിലൂടെയും, ജയിലുകളില്‍ കുറ്റവാളികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും യൂറോപ്പിന്റെ മദര്‍ തെരേസയെന്ന വിശേഷണത്തിനര്‍ഹയായിത്തീര്‍ന്ന പ്രശസ്ത സുവിശേഷപ്രവര്‍ത്തക റോസ് പവലും എത്തിച്ചേരും.ഒരേസമയം മലയാളത്തിലും,ഇംഗ്ലീഷിലും നടക്കുന്ന നടക്കുന്ന കണ്‍വെന്‍ഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷകള്‍തന്നെയാണ്. സെഹിയോന്‍ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാര്‍ത്ഥനാ കേന്ദ്രമായ സിസ്റ്റര്‍.ഡോ.മീന നേതൃത്വം നല്‍കുന്ന ബര്‍മിംങ്ഹാമിലെ നിത്യാരാധനാ ചാപ്പലില്‍ സെഹിയോന്‍ ടീമംഗങ്ങള്‍ ഉപവാസപ്രാര്‍ഥനകളിലൂടെ യും,യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ അഖണ്ഡ ജപമാലയിലൂടെയും കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്. ജൂണ്‍ 11 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് അവസാനിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂണ്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ നിങ്ങളേവരെയും സെഹിയോന്‍ കുടുംബം വീണ്ടും ക്ഷണിക്കുന്നു…
അഡ്രസ്സ്.

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ.
ബര്‍മിംങ്ഹാം.
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി.07878149670.
അനീഷ്.07760254700.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.