സ്വന്തം ലേഖകന്‍: കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായി എത്തിയ സബ്‌സര്‍ഭട്ടിനെ ഇന്ത്യന്‍ സൈന്യത്തിന് ഒറ്റു കൊടുത്തത് തീവ്രവാദി സംഘടനയുടെ മുന്‍ നേതാവ് സക്കീര്‍ മൂസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് കശ്മീര്‍ ഭീകരര്‍ക്കിടയിലെ അധികാര മത്സരത്തിന്റെ ഭാഗമായുള്ള ഭിന്നത മറ നീക്കി പുറത്തു വന്നതായി റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. തീവ്രവാദി സേനയുടെ പദവി സംബന്ധിച്ച് സക്കീര്‍ മൂസയും നിലവിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതൃത്വവുമായി തര്‍ക്കം നിലനിന്നിരുന്നു. വയര്‍ലെസ്സും മൊബൈലും വഴിയുള്ള സന്ദേശം പിടിച്ചെടുത്തതില്‍ നിന്നുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ വന്ന സബ്‌സര്‍ഭട്ടിനെ സക്കിര്‍ മൂസ ഒറ്റിയതാണോ എന്ന് സംശയിക്കാന്‍ ഇട നല്‍കുന്ന അനേകം സംഭാഷണങ്ങളാണ്മ്രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്.
സബ്‌സര്‍ ഭട്ട് ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ജമ്മു കശ്മീര്‍ പോലീസിന് മൂസയുടെ ഏറ്റവും അടുത്ത സന്ദേശ വാഹകന്‍ കൈമാറിയെന്നാണ് പിടിച്ചെടുത്ത സംഭാഷണങ്ങളില്‍ പറയുന്നത്. സ്വന്തം ദേശമായ ട്രാലിലെ നഗരത്തില്‍ വെച്ച് കഴിഞ്ഞയാഴ്ചയാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്. അതേസമയം മൂസയുടെ ആള്‍ക്കാരാണോ വിവരം നല്‍കിയതെന്ന കാര്യം രഹസ്യാന്വേഷണ വിഭാഗം പുറത്തു വിട്ടിട്ടില്ല. എന്നാല്‍ കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്നു എന്നാണ് ഈ സംഭാഷണങ്ങള്‍ നല്‍കുന്ന സൂചന.
ബുര്‍ഹന്‍വാനി മരിച്ചതിന് പിന്നാലെ സബ്‌സര്‍ ഭട്ടിനെ കശ്മീര്‍ താഴ്‌വരയിലെ ഹിസ്ബുള്‍ കമാന്റര്‍ ആക്കിയത് മൂസയ്ക്ക് കനത്ത തിരിച്ചടിയായതായും ഇത് ഹിസ്ബുള്ളിന്റെ പാക് നേതാക്കളുടെ പദ്ധതികളെ തകിടം മറിക്കുകയും ചെയ്തു. മെയ് 10 ന് പുറത്തുവിട്ട ഒരു റേഡിയോ സന്ദേശത്തില്‍ സക്കീര്‍ മൂസ ഹൂറിയത്ത് തീവ്രവാദികളോട് യുദ്ധം പ്രഖ്യാപിക്കുകയും ഇസ്ലാമിക് സ്‌റ്റേറ്റിനോടുള്ള ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഭട്ടിന്റെ പകരക്കാരനായി ഹിസ്ബുള്‍ നിയോഗിച്ചിട്ടുള്ളത് 29 കാരനും സാങ്കേതിക വിദഗ്ദനുമായ റിയാസ് നൈക്കൂവിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തില്‍ നിന്നും യുവാക്കളെ തടയാന്‍ റിയാസിന് കഴിയുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല