ഈസ്റ്റ് സസ്സക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ സീമക്ക് ഇതു പത്താം വര്‍ഷം….
ഈ കൌണ്ടിയിലെ ചെറിയ ടൌന്നുകളായ ഈസ്റ്റ്‌ബോണ്‍, ബെക്‌സ്ഹില്‍, ഹെസ്റ്റിങ്ങ്‌സ്, പോള്‍ഗേറ്റ്, ഹൈല്‍ഷാം എന്നിവിടങ്ങളിലെ ഏതാനും മലയാളികള്‍ ഒരുമിച്ചു ചേര്‍ന്ന് 2005ല്‍ സംഘടിപ്പിച്ച ഈ അസോസിയേഷന്‍ ഒരു ദെശാബ്ദം പിന്നിടുബോള്‍ നൂറ്റിഅന്‍പതോളം മലയാളികുടുംബങ്ങളുടെ ഒരു വലിയ സംഘടന ആയി വളര്‍ന്നിരിക്കുന്നു.
വലിയ കോലാഹലങ്ങളോ അന്ത ചിദ്രങ്ങളോ ഇല്ലാതെ മലയാളത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് ഓണവും ക്രിസ്മസും കൂടാതെ പിക്‌നിക്, കിഡ്‌സ് ഡേ, സ്‌പോര്‍ട്‌സ് ഡേ എന്നിവയും തുടര്‍ച്ചയായി ആഘോഷിച്ച് ഈ സമൂഹം തങ്ങളുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്‌ക്കാരം പരിചയപ്പെടുത്തുന്നു.
ഈ വര്‍ഷം പതിവു ആഘോഷങ്ങള്‍ കൂടാതെ ഒരു പ്രത്യേക പരിപാടിയും സുവനീര്‍ പ്രകാശനവും സീമ സംഘടിപ്പിക്കുന്നു.
സീമയുടെ ഈ വര്‍ഷത്തെ ഭാരവാഹികള്‍
പ്രസിഡന്റ് ശ്രീ. ഡേവിഡ്‌സണ്‍ പാപ്പച്ചന്‍
വൈസ്പ്രസിഡന്റ് ശ്രീ. ജോണി പുളിക്കല്‍
സെക്രട്ടറി ശ്രീ. ജോസഫ് അരയത്തെല്‍
ജോയിന്റ്‌സെക്രട്ടറി ശ്രീ. സോജി ജോണിക്കുട്ടി
ഖജാന്‍ജി ശ്രീ. അഭിലാഷ് മാത്യു
കൂടാതെ 17 കമ്മിറ്റി മെംബെര്‍സും ഈ വര്‍ഷം സീമയെ മുന്നോട്ടു നയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല