ജോസഫ് അരയത്തേല്‍
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്‍ (സീമ) യുടെ കിഡ് ഡേ പ്രാഗ്രാം ഇന്ന്നടക്കും.ഈസ്റ്റ്‌ബോണിലെ ഹാംപ്‌ഡെന്‍ പാര്‍ക്ക് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ അരങ്ങേറുക. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് 6 മണിക്ക് അവസാനിക്കും. കുട്ടികള്‍ക്ക് ആനന്ദമേകുന്ന വിവിധതരം ഹാസ്യാത്മകമായ ആക്ടിവിറ്റികളും കളികളും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. യുകെയിലെ മലയാളി കുട്ടികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമുള്ള ഈ സുവര്‍ണാവസരം ഏവരും പ്രയോജനപ്പെടുത്തുകയും തങ്ങളുടെ കുഞ്ഞുങ്ങളെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതേ ഹാളിന്റെ ഒന്നാം നിലയില്‍ വനിതകള്‍ക്കായുള്ള സെമിനാറും ഇന്ന് നടക്കും. വര്‍ക്കിംഗ് വിമന്‍സ് സ്ട്രസ് മാനേജ്‌മെന്റ് എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സെമിനാര്‍ കാറ്റി എഡ്മുഡ്‌സണ്‍ നയിക്കും.ഈസ്റ്റ് സസ്സെക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രെസ്റ്റിലെ ട്രോമ ആന്റ് ഓര്‍ത്തോപിഡിക്‌സിലെ നഴ്‌സിംഗ് ആന്റ് ഗവേണന്‍സിലെ ഹെഢാണ് ഇവര്‍. എന്‍ എച്ച എസ് ഹോസ്പിറ്റലുകളിലെ നഴ്‌സുമാരുടെ ജോലിസമയത്തില്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഈ സെമിനാറിന് പ്രാധാന്യമേറെയുണ്ട്.
വാര്‍ഷിക പിക്നിക്കും മാമ്മങ്കവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സീമയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല