1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

സാബു ചൂണ്ടക്കാട്ടില്‍

സീമയുടെ(South East England Malayalee Association) ആഭിമുഖ്യത്തിലുള്ള പിക്‌നിക് ജൂണ്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെന്റിലെ ചരിത്രപ്രാധാന്യമുള്ള കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായ ചത്തം ഡോക്‌യാര്‍ഡിലേയ്ക്കാണ് പിക്‌നിക് സംഘടിപ്പിക്കുന്നത്. 105 സീറ്റുള്ള കോച്ചാണ് പിക്‌നിക്കിനു ഒരുക്കിയിരിക്കുന്നത്. ചത്തം ഡോക്‌യാര്‍ഡ് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 16.50 പൗണ്ടും കുട്ടികള്‍ക്ക് 11 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. ഭക്ഷണത്തിനും യാത്രാ ചെലവിനുമായി പത്തു പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരായ ഷാജി തോമസിനേയോ ജോയ് ഔസേഫിനെയോ മറ്റു കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം.

Pick up points:

1.Eastbourne: Bus Stop opposite to DGH, Time: 0730
2.Polgate: Railway Station, Time:0745
3.Bexhill: Brett Drive/Wickes. Time: 0815

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.