അസ്സോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് ജി ബി പതിനാറാമത് കോണ്ഫ്രണ്സ് ലെസ്റ്ററില്‍ തുടങ്ങി. 23, 24 തീയതികളിലായി നടക്കുന്ന കോണ്‍ഫ്രണ്‍സില്‍ ആദ്യ ദിവസത്തെ സമ്മേളനത്തില്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മുഖ്യ പ്രഭാഷണം നടത്തി. നിലവില്‍ രാജ്യസഭ അംഗവും, പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖ്യപത്രാധിപരുമാണ് യെച്ചൂരി.
3 മണിക്ക് രജിസ്ട്രേഷനോടു കൂടെ പതിനാറാമത് സമ്മേളനം ആരംഭിച്ചു. 4 മണിക്ക് ഉത്ഘാടനവും, രക്തസാക്ഷി അനുസ്മരണവും നടന്നു. തുടര്‍ന്നു 6.30ന് പൊതുറാലിയെ അഭിസംബോധന ചെയ്തു കൊണ്ട് കോമ്രേഡ്. സീതാറാം യെച്ചൂരി സംസാരിച്ചു. യെച്ചൂരിക്ക് ശേഷം കോമ്രേഡ്. റോബ് ഗ്രിഫിത്സ് ചടങ്ങില്‍ സംസാരിച്ചു.
എസ് എഫ് ഐ-യിലൂടെ പൊതു രംഗത്ത് എത്തിയ സഖാവ് യെച്ചൂരി ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രഗല്ഭരായ പാര്ലമെന്റേറിയന്മാരില് ഒരാളാണ്. സഖാവ്. എം. എ. ബേബിയുടെ നിര്‍ദേശപ്രകാരം രൂപപ്പെടുത്തിയ എ. ഐ. സി-യുടെ വികസനനയം സീതാറാം യെച്ചൂരി ചടങ്ങില്‍ അവതരിപ്പിച്ചു.
രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് ചര്‍ച്ചയോടെ ആരംഭിക്കുന്ന രണ്ടാം ദിവസത്തെ സമ്മേളനത്തില്‍ 11.45ന് യെച്ചൂരി പങ്കെടുക്കും. തുടര്‍ന്നു റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയും, പ്രമേയ അവതരണവും നടക്കും. തുടര്‍ന്നു, സോഷ്യലിസ്റ്റ് ആശയങ്ങളുടെ വേദിയൊരുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ www.indobrit.org എന്ന വെബ്സൈറ്റ് ഉത്ഘാടനവും ഇന്ന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല