വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 1.3 മില്യന്‍ ആളുകളാണ് ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് മൂലം പലതരം രോഗങ്ങള്‍ ബാധിച്ച് ഓരോ വര്‍ഷവും മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ വിദഗ്തര്‍ ഇതേപറ്റി ബോധവല്‍ക്കാരണ പരിപാടികളൊക്കെ സംഘടിപ്പിക്കുന്നുണ്ട് എങ്കിലും ഒന്നും അത്രകണ്ട് പ്രാവര്‍ത്തികമാകാറില്ല. എന്നാല്‍ ഇതിനൊരു ശ്വാസത പരിഹാരവുമായിട്ടാണ് ഒരു ബ്രിട്ടീഷ് ഡിസൈനര്‍ മുന്നോട്ടു വന്നിരിക്കുന്നത്. മാര്‍ക്ക് കൊസ്കയെന്ന ബ്രിട്ടീഷുകാരന്‍ ഒട്ടോമാറ്റിക്കായി ഒരിക്കല്‍മാത്രം ഉപയോഗിക്കാവുന്ന സ്വയം നശിപ്പിക്കപ്പെടുന്ന സിറിഞ്ചാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ സിറിഞ്ചിന്റെ കണ്ടെത്തലിന് പിന്നില്‍ ബ്രിട്ടീഷുകാരന്‍ ആണെങ്കിലും കൊസ്കൊയുടെ പുനരുപയോഗ സാധ്യതയില്ലാത്ത സിറിഞ്ച് ആദ്യമായി ഉപയോഗപ്പെടുത്തിയ രാജ്യം ടാന്‍സാനിയ ആണ്. സേഫ് പോയിന്റ് എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകന്‍ കൂടിയായ കോസ്ക ടാന്‍സാനിയയില്‍ ഒരിക്കല്‍ ഒരു നേഴ്സ് ഒരു എച്ച്ഐവി രോഗിക്ക് കുത്തിവെച്ച സിറിഞ്ച് ഒരു വയസുകാരനായ ഒരു കുട്ടിയിലും കുത്തി വെക്കുന്നത് കാണാനിടയായി ഇതദ്ദേഹം വീഡിയോയില്‍ പകര്‍ത്തി ടാന്‍സാനിയന്‍ ഹെല്‍ത്ത് മിനിസ്ട്ടര്‍ക്കു കാണിച്ചു കൊടുത്തപ്പോള്‍ അവര്‍ ചോദിച്ചത് ഇത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു. ഇതേ തുടര്‍ന്നാണ് ടാന്‍സാനിയ കൊസ്കായുടെ പുനരുപയോഗ സാധ്യതയില്ലാത്ത സിറിഞ്ച് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
ഈസ്റ്റ് ആഫ്രിക്കയിലെ തന്നെ കെനിയ, ഉഗാണ്ട, ബുറുണ്ടി, റ്വാണ്ട എന്നീ രാജ്യങ്ങളും തന്റെ സിറിഞ്ച് ഉപയോഗപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് കോസ്ക. കാരണം ഇങ്ങനെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിലാണ് സിറിഞ്ചിന്റെ ദുരുപയോഗം മൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും. നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിന്റെ ഇരട്ടിയാണ് ഇത്തരം രാഷ്ട്രങ്ങളില്‍ ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും വീണ്ടും കൈമാറി പലരും ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ എച്ച്ഐവി പടരുന്നതിനും പ്രധാന കാരണം ഇതുതന്നെ.
ലോകത്ത് മലേറിയ തുടങ്ങിയ രോഗങ്ങള്‍ മൂലം മരണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മരണം സംഭവിക്കുന്നത് സിറിഞ്ച് പുനരുപയോഗിക്കുന്നത് മൂലമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും കൊതുകോ മാറ്റുമോ പരത്തുന്ന രോഗമൊന്നുമല്ല ഇത്, കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണ് എന്നിരിക്കെ മനുഷ്യന് മാത്രമേ ഇതിനെ തടയാനാകു. സിറിഞ്ച് വഴി 23 മില്യന്‍ പേര്‍ക്ക് ഹെപ്പറ്റിട്ടിസ് പകര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു, ഇതിന്റെ ചികിത്സയ്ക്കായി ചിലവായതാകട്ടെ 74 ബില്യന്‍ പൌണ്ടും! ആഫ്രിക്കയില്‍ മാത്രം ഓരോ വര്‍ഷവും 20 മില്യന്‍ ആളുകള്‍ക്കാണ് എച്ച്ഐവി അടങ്ങിയ ഇഞ്ചക്ഷന്‍ നല്‍കപ്പെടുന്നത്.
അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന സിറിഞ്ചുകളുടെ എണ്ണം പരിശോധിച്ചാല്‍ തന്നെ നമുക്ക് വ്യക്തമാകും എത്രത്തോളം അവര്‍ സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നുണ്ടെന്ന്. ഉദാഹരണമായി ടാന്സാനിയയുടെ കാര്യമെടുത്താല്‍ മൊത്തം ജനസംഖ്യ 45 മില്യനാണ്, അവര്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നതാകട്ടെ 40 മില്യന്‍ സിറിഞ്ചും. ശരാശരി ഒരു വര്‍ഷം ഒരു വ്യക്തി 5 ഇഞ്ചക്ഷന്‍ എടുക്കണമെന്ന് വെച്ചാല്‍ 220 മില്യന്‍ സിറിഞ്ച് ആവശ്യമാണ്, എന്നാല്‍ അവര്‍ക്ക് ലഭ്യമായ സിറിഞ്ചുകളുടെ എണ്ണം എത്രയോ കുറവും ഈയൊരു അവസ്ഥയും ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.
എന്തോകെയാലും കോസ്കയുടെ കണ്ടുപിടിത്തം വഴി തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. ലോക രാജ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഉപയോഗപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം പ്രത്യേകിച്ചും വികസ്വര രാജ്യങ്ങള്‍. അതേസമയം ലോകത്തെ പ്രധാന സിറിഞ്ച് നിര്‍മാതാക്കളുമായി കോസ്ക കരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. എയ്ഡസ്, ടിബി, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ പടരുന്നത് തടയാന്‍ ഒരു പരിധി വരെ ഈ സിറിഞ്ച് ഉപകാരപ്പെടും എന്നുറപ്പാണ്. രോഗികള്‍ക്ക് ധൈര്യമായി ഇഞ്ചക്ഷന്‍ വെക്കാന്‍ അനുവദിക്കുകയും ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല