ഹറമിനുള്ളില്‍ സെല്‍ഫി ഒഴിവാക്കാന്‍ നിര്‍ദ്ദേശം. റമദാന്‍ അവസാനിക്കാറായ സാഹചര്യത്തില്‍ അവസാന ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ നല്‍കുന്ന എസ്.എം.എസ് സന്ദേശങ്ങളുടെ ഭാഗമായാണ് ‘സെല്‍ഫി’ വേണ്ടെന്ന് പറയുന്നത്.
ഹറമിന്റെ വിശുദ്ധിക്കും ആരാധന ചടങ്ങുകളുടെ പവിത്രതക്കും ഭംഗം വരുത്തുന്ന തരത്തിലുള്ള ‘സെല്‍ഫി’ ഭ്രമം ഒഴിവാക്കാനാണ് അധികൃതരുടെ നിര്‍ദേശം. അറബി, ഉര്‍ദു, മലായ ഭാഷകളിലും ഇതര ഭാഷകളിലുമുള്ള സന്ദേശങ്ങള്‍ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ലക്ഷ്യം വെച്ചുള്ളതാണ്.
റമദാനിലെ വമ്പിച്ച തിരക്കിനിടയിലും സെല്‍ഫിയെടുക്കാനുള്ള ആളുകളുടെ തിരക്ക് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം സുപ്രഭാതത്തില്‍ ‘സെല്‍ഫി’കള്‍ തീര്‍ഥാടകര്‍ക്ക് വിനയാവുന്നതിനെ കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഹറമില്‍ ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനായി പുതുതായി പണി കഴിപ്പിച്ച കിങ് അബ്ദുല്ല വികസനപദ്ധതിയുടെ ഭാഗത്തേക്ക് നമസ്‌കാരത്തിനും മറ്റും എത്തുന്ന സന്ദര്‍ശകര്‍ സൗകര്യപ്പെടുത്തണമെന്നും അഭ്യര്‍ഥനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല