സ്വന്തം ലേഖകന്‍: ഉടന്‍ വരുന്നു, ഡ്രൈവര്‍ വേണ്ടാത്ത സെല്‍ഫി കാറുകളുടെ കാലം. ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള, ഡ്രൈവര്‍ ആവിശ്യമില്ലാത്ത കാര്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചപ്പോള്‍ വരാനിരിക്കുന്നത് സെല്‍ഫി കാറുകളുടെ യുഗമാണെന്ന് അധികമാരും കരുതിയില്ല.
എന്നാല്‍ ഗൂഗിളിന്റെ പിന്നാലെ മറ്റ് കമ്പനികളും ഡ്രൈവറില്ലാത്ത കാറിന്റെ ആവേശത്തിലാണ്. ആപ്പിള്‍, ബി.എം.ഡബ്‌ളു, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. അമേരിക്കയില്‍ ഇതുവരെ നാലു സംസ്ഥാനങ്ങളില്‍ ഈ കാറുകള്‍ നിയമ വിധേമാക്കിയിട്ടുണ്ട്.
റഡാര്‍, സെന്‍സറുകള്‍, ക്യാമറകള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയാണ് ഇതില്‍ ഘടിപ്പിക്കുന്നത്. ആപ്പിള്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. യന്ത്രോപകരണം മാത്രമല്ലെന്നും അന്തിമമായി ഇതൊരു മൊബൈല്‍ ഉപകരണം ആയിരക്കുമെന്നുമാണ് ആപ്പിള്‍ പറയുന്നത്.
ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിനെ അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. മെഴ്‌സിഡസ് ബെന്‍സും വോക്‌സ് വാഗനും കാറിന്റെ ടെസ്റ്റ് ഡ്രൈവിങിനുള്ള ലൈസന്‍സ് നേടി. ബിഎം.ഡബ്‌ളിയു കമ്പനിയുടെ നൂറാം വാര്‍ഷികത്തിലാണ് കാര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ടാറ്റ മോട്ടേഴ്‌സും മഹീന്ദ്രാ ആന്റ് മഹീന്ദ്രയും ഇത്തരം കാറുകളുടെ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല