സ്വന്തം ലേഖകന്‍: സുരക്ഷിതമായി സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കാന്‍ ഒരുങ്ങി റഷ്യന്‍ പോലീസ്. സെല്‍ഫി ഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയിലെ ഫ്രീക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ബോധവത്കരണ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ് മുന്നിട്ടിറങ്ങിയത്.
സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍ ഈ വര്‍ഷം റഷ്യയില്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസ് ബോധവത്കരണ പരിപാടിക്ക് സര്‍ക്കാരിന്റെ ശക്തമായ പിന്തുണയുമുണ്ട്.
സുരക്ഷിതമല്ലാത്ത സെല്‍ഫികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റോഡ് ചിഹ്നങ്ങളുടെ മാതൃകയിലുള്ള അപായസൂചനകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. റെയില്‍വേ ട്രാക്കിലും ബില്‍ഡിംഗുകളുടെ മേല്‍ക്കൂരയില്‍ കയറിയും സെല്‍ഫിയെടുക്കരുത്. തോക്ക് കൈവശംവെച്ച് സെല്‍ഫി എടുക്കുക, കടുവയോടൊപ്പം സെല്‍ഫി എടുക്കുക, ഇലക്ട്രിസിറ്റി ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കുക, ബോട്ടിന്റെ അറ്റത്ത് നിന്ന് സെല്‍ഫി എടുക്കുക തുടങ്ങിയവ അപടകരമായ സെല്‍ഫിക്ക് ഉദാഹരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല