മകള്‍ക്കൊപ്പം സെല്‍ഫി എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും മാധ്യമ പ്രവര്‍ത്തക അമൃത റായിയും തമ്മിലുള്ള സെല്‍ഫി പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റെടുത്ത് നടത്തുന്ന ക്യാംപെയിനാണിത്. ഇതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിനൊപ്പം സിംഗും അമൃതയും ഒരുമിച്ചുള്ള സെല്‍ഫിയും പ്രസിദ്ധീകരിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഈ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തക അമൃതറായിയും ദിഗ് വിജയ് സിങും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നുമുള്ള വാര്‍ത്ത ചിത്രത്തിനൊപ്പം പ്രചരിച്ചിരുന്നു. ഈ ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചത്. സെല്‍ഫി വിത്ത് മോഡി ട്വിറ്ററില്‍ തരംഗമായപ്പോള്‍ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ആരോ വീണ്ടും അപ്ലോഡ് ചെയ്തതാണ് ഈ ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല