സ്വന്തം ലേഖകന്‍: മൂന്നു മിനിറ്റില്‍ 122 സെല്‍ഫിയെടുത്ത് അമേരിക്കന്‍ യുവാവ് ഗിന്നസ് ബുക്കില്‍. ഡോണി വോല്‍ ബര്‍ഗന്ന യുവാവാണ് മൂന്നു മിനിറ്റില്‍ 122 സെല്‍ഫികള്‍ എടുത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നത്. മെക്‌സിക്കോയിലെ കപ്പലിലായിരുന്നു യുവാവിന്റ പ്രകടനം.
ആളുകളെ നിരനിരയായി നിര്‍ത്തിയായിരുന്നു റെക്കോര്‍ഡ് സെല്‍ഫികള്‍ എടുത്തത്. ഗിന്നസ് അധികൃതതരുടെ സാന്നിധ്യത്തിലായിരുന്നു സെല്‍ഫിയെടുക്കല്‍. റെക്കോര്‍ഡ് മറികടന്നതോടെ ഉടന്‍ തന്നെ അധികൃതര്‍ ഗിന്നസ് റെക്കോര്‍ഡ് രേഖപ്പെടുത്തിയ പ്രശസ്തി പത്രം ഡോണി ബര്‍ഗിന് കൈമാറി.
3 മിനിറ്റില്‍ 119 സെല്‍ഫികളെന്ന സിംഗപ്പൂര്‍ ആസ്ഥനമായ അരുമ്പല എന്ന കമ്പനിയുടെ റെക്കോര്‍ഡാണ് ഇതോടെ ഡോണി ബോര്‍ഗല്‍ മറികടന്നത്. ഇതിന് മുമ്പും റെക്കോര്‍ഡ് സെല്‍ഫി പ്രകടനത്തിനായി യുവാവ് ശ്രമങ്ങള്‍ നടത്തിയിടുണ്ടെങ്കിലും പരാജയപ്പെട്ടിരിന്നു. എന്നാല്‍ തോല്‍വിയില്‍ പതറാതെ ശ്രമം തുടര്‍ന്ന ഡോണി ബര്‍ഗ് ഒടുവില്‍ വിജയം നേടുകയായിരിന്നു.
യുഎസില്‍ 80 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സംഗീത ബാന്‍ഡായ ന്യൂ കിഡ്‌സ് ഓണ്‍ ദ ബ്ലോക്കിലെ പാട്ടുകാരനാണ് ബോര്‍ഗല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല