1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015


പാകിസ്ഥാനില്‍ സുഹൃത്തിന്റെ തലയ്ക്ക് കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുകയായിരുന്ന 15 വയസുകാരനെ പൊലീസുകാര്‍ വെടിവച്ച് കൊന്നു. മോഷണ ശ്രമമെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസുകാര്‍ 15കാരനെ വെടിവെച്ച് കൊന്നത്. ഫര്‍ഹാന്‍ (15), ഫഹദ് (14) എന്നിവരാണ് സെല്‍ഫിക്കായി തോക്ക് ഉപയോഗിച്ച് പോസ് ചെയ്തത്.

തോക്കുചൂണ്ടി നില്‍ക്കുന്ന ഫര്‍ഹാന്‍ മോഷ്ടവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്യാതെ ഫര്‍ഹാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നീട് പൊലീസുകാര്‍ നടത്തിയ പരിശോധനയിലാണ് ഇത് കളിത്തോക്കാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പൊലീസുകാരെ അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.