നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് ജയം . 6334 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെല്‍വരാജ് വിജയിച്ചത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ശെല്‍വരാജ് യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തുകയായിരുന്നു.ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്.
വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് 50 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കനത്ത മുന്നേറ്റം നടത്തുകയായിരുന്നു.താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. തന്റെ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമാണ് നെയ്യാറ്റിന്‍കരയിലേതെന്നായിരുന്നു ശെല്‍വരാജിന്റെ ആദ്യ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല